അരൂരിൽ ഇടിമിന്നലേറ്റ് 60 കാരൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. അരൂര്‍ കോടംതുരുത്ത് പഞ്ചായത്ത് പതിനേഴാം വാർഡ് എഴുപുന്ന തെക്ക് ചമ്മനാട്ടുതറയില്‍ രവി(60) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ മിന്നലേൽക്കുകയായിരുന്നു.

ഉടന്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ് രവി. രാവിലെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *