ഡൽഹി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസിൻ്റെ അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടു നേടി മൂന്നാം സ്ഥാനത്ത് വന്നു. മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7783 വോട്ടോടെ നാലാം സ്ഥാനത്തായി. ജഹാംഗീർ ഖാൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്നാണ് ഫാൽത്തയിൽ റീപോളിംഗ് നടത്തിയത്. ഇതോടെ 294 അംഗ ബംഗാൾ നിയമസഭയിൽ ബിജെപി സംഖ്യ 208 ആയി ഉയർന്നു.
Related Posts
കേരളത്തിൽ 2021 മുതൽ ജലജന്യരോഗങ്ങൾ വർധിക്കുന്നു; കാരണം മലിനപ്പെട്ട കുടിവെള്ളം
കോട്ടയം: ആരോഗ്യസൂചികകളിൽ മുന്നേറുമ്പോഴും ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം. 2021-നുശേഷം ജലജന്യരോഗങ്ങളുടെ നിരക്കിൽ വർധനയാണ് കാണുന്നത്. കുടിവെള്ളം മലിനപ്പെട്ടതാണ് ടൈഫോയ്ഡ്, ഹെപ്പെറ്റെറ്റിസ്-എ,…
വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള്‍ ഇന്ന് കൈമാറുന്നത്. ഇതോടെ…
വിമർശനങ്ങൾ പരിഹരിക്കും; മദ്യനയത്തിൽ ലീഗ് മുഖ്യമന്ത്രിക്കൊപ്പമെന്ന് മന്ത്രി കെ.എം ഷാജി
കോഴിക്കോട്: മദ്യനയത്തിൽ മുസ്ലിം ലീഗ് മുഖ്യമന്ത്രി വി.ഡി സതീശനൊപ്പമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വീര്യംകുറഞ്ഞ…
