ഡൽഹി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസിൻ്റെ അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടു നേടി മൂന്നാം സ്ഥാനത്ത് വന്നു. മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7783 വോട്ടോടെ നാലാം സ്ഥാനത്തായി. ജഹാംഗീർ ഖാൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്നാണ് ഫാൽത്തയിൽ റീപോളിംഗ് നടത്തിയത്. ഇതോടെ 294 അംഗ ബംഗാൾ നിയമസഭയിൽ ബിജെപി സംഖ്യ 208 ആയി ഉയർന്നു.
Related Posts
വർക്കലയിൽ 17കാരന് ക്രൂരമർദനമെന്ന് പരാതി; പൊലീസ് വാഹനത്തിൽവെച്ച് മർദിച്ചെന്നും ആരോപണം
തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചെന്നും ബൂട്ടുകൊണ്ട് ചവിട്ടി കാൽ…
പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ഒ. ജെ ജനീഷ്
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒ.ജെ…
2025 അവസാനം വരെയുള്ള വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തുവിട്ട് സൗദി നാഷണൽ ട്രാൻസ്ഫോർമേഷൻ
റിയാദ്: സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം, 2025-ലെ വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തിറക്കി.…
