വർക്കലയിൽ 17കാരന് ക്രൂരമർദനമെന്ന് പരാതി; പൊലീസ് വാഹനത്തിൽവെച്ച് മർദിച്ചെന്നും ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചെന്നും ബൂട്ടുകൊണ്ട് ചവിട്ടി കാൽ ഒടിച്ചെന്നുമാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ വർക്കല പൊലീസ്, പ്രതിയെ സഹായിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് തന്നെ മർദിച്ചതെന്നാണ് പതിനേഴുകാരന്റെ ആരോപണം. എന്നാൽ, കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് വർക്കല പൊലീസിന്റെ വിശദീകരണം.

അടിപിടിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചെത്തിയ പ്രതിയുമായി പതിനേഴുകാരൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന സംശയത്തിലായിരുന്നു മർദനമെന്നാണ് പരാതി. ജീപ്പിൽവെച്ച് എസ്‌ഐ മുഖത്തടിച്ചെന്നും പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ രക്തം ഛർദിച്ചെന്നും കുട്ടി വെളിപ്പെടുത്തി. മർദനവിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു.

കുട്ടിയുടെ ശരീരമാകെ മർദനമേറ്റ പാടുകളുണ്ടെന്നും കാൽ ഒടിയുകയും കഴുത്തിന് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു. മറ്റൊരാൾ ചെയ്ത കുറ്റത്തിന് തന്റെ മകനെ എന്തിനാണ് വേട്ടയാടുന്നതെന്നും അവർ ചോദിച്ചു.

സംഭവത്തിൽ വർക്കല എസ്‌ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഡിവൈഎസ്പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പതിനേഴുകാരനെ മർദിച്ചെന്ന ആരോപണം വർക്കല പൊലീസ് നിഷേധിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News