വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനം; യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് വണ്ടൂർ പൊലീസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നിവ ആയിരുന്നു പ്രവർത്തകർ വിളിച്ച മുദ്രാവാക്യം. മന്ത്രി എപി അനിൽകുമാറിന്റെ ഫ്ലക്സ്‌ ബോർഡ് കീറുകയും ചെയ്തു.

അതേസമയം, പ്രദേശത്തു പൊലീസ്‌ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. കാപ്പിലിൽ ബാർബർ ഷോപ്പിൽ ഇരിക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ സാജുവിന് കുത്തേറ്റത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *