ഫോൺവിളി വിവാദം; മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി. സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്ന് പി വി അൻവർ ആവശ്യപ്പെട്ടു. സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടിയും വകുപ്പുതല അച്ചടക്ക നടപടികൾ എടുക്കണമെന്നും പിവി അൻവർ കത്തിൽ പറയുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുമാറ്റിയ സംഭവത്തിലും പുനരന്വേഷണം വേണമെന്നും അൻവർ ആവശ്യപ്പെട്ടു. എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ വീഴച്ചയുണ്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് ഹാജരാകാനുള്ള നോട്ടീസ് പോലും എസ്ഐടി നൽകിയില്ല. എസ്ഐടി അന്വേഷണത്തിലും പുനഃപരിശോധനക്ക് ഉത്തരവിടണമെന്നും പി വി അൻവർ പറയുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News