EDയുടെ മുട്ടുമുറിക്കും

തിരുവനന്തപുരം: മോഡി, വി.ഡി., ഇ.ഡി. കൂട്ടുകെട്ടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടുകളിലെ പരിശോധനയ്ക്ക് പിന്നിലെന്നായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി വി.ഡി.സതീശൻ സന്ദർശിച്ചതിന് പിന്നാലെ നടന്ന ഇ.ഡി. റെയ്ഡിൽ ദൂരൂഹതയുണ്ടെന്നും കോൺഗ്രസ്-ബി.ജെ.പി. ഡീൽ ഉണ്ടെന്നുമായിരുന്നു ആരോപണം. മോഡി-വി.ഡി.- ഇ.ഡി. സഖ്യം കേരളത്തെ തകർക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആണ് ആദ്യം മുദ്രാവാക്യം വിളിച്ചത്. പിന്നീട് വി.ശിവദാസൻ എം.പി.യും സമാന മുദ്രാവാക്യം വിളിച്ചു. സതീശന്റെ ഗുണ്ടകളായി, മോഡിയുടെ തെണ്ടികളായി ഇ.ഡി. ഇവിടെ മാറുന്നു, ആരാടാ ഈ ഇഡി റെയ്ഡ്, ഇറങ്ങിവാടാ തെമ്മാടികളെ, തെമ്മാടിത്തം കാണിച്ചാൽ അടിച്ച് മുട്ടുമുറിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞാൽ പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരേ നിയമനടപടികൾ സ്വീകരിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ.യ്ക്കെതിരേയായിരുന്നു പ്രസംഗത്തിലെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *