തിരുവനന്തപുരം: പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം. പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ടെന്നും എ എ റഹീം പറഞ്ഞു. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നിൽ ഉള്ളത്. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകൾ ഉണ്ടായത്. ടാക്സി ഡ്രൈവറുടെ നഷ്ടം പരിഹരിക്കുമെന്നും എഎ റഹീം വ്യക്തമാക്കി.
Related Posts
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർക്കെതിരെ വധശ്രമത്തിന് കേസ്
കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. പള്ളിക്കര സ്വദേശി…
കേരളത്തിലെ എംഎൽഎമാരുടെ ശമ്പളം എത്ര?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ജയപരാജയങ്ങൾ വ്യക്തമായതോടെ പലർക്കും ഒരു സംശയം തോന്നാം, തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് എത്ര രൂപ ശമ്പളം…
അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി; ആദ്യ കമാൻഡോ നിവിൻ പോളി
തിരുവനന്തപുരം:ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാൽ ആർക്കും 1064 ടോൾ ഫ്രീ നമ്പറിലേക്ക്…
