പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷം; LDF ൽ അസാധാരണ പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു മുന്നണിയിൽ അസാധാരണ പ്രതിസന്ധി. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതാണ് യോഗം വിളിക്കുന്നതിന് പ്രതിസന്ധിയായത്. പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതെ സിപിഐ നിലപാട് കടുപ്പിക്കുകയാണ്. ഉപനേതൃ സ്ഥാനം വിട്ടു നൽകില്ലെന്ന് ആവർത്തിച്ച് സിപിഐഎമ്മും രം​ഗത്തുണ്ട്. ഇരുപാർട്ടികളുടെയും നിലപാടാണ് ഇപ്പോഴത്തെ അസാധാരണ പ്രതിസന്ധിക്ക് കാരണം.

ഉപനേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തിൽ ബന്ധപ്പെടുന്നുണ്ട്. എപ്പോൾ അതിൽ തീരുമാനമെടുക്കും എന്നത് തീരുമാനിച്ചിട്ടില്ല. എന്തായാലും അതിന് പരിഹാരം ഉണ്ടാകുമെന്നും അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സിപിഐക്കും സിപിഐഎമ്മിനും ഉണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ലഭിച്ചേ തീരൂ എന്ന നിലപാടിലാണ് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി എന്ന് പ്രഖ്യാപിക്കും എന്നതിന് പ്രത്യേക മുഹൂർത്തമൊന്നും കുറിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *