13 മില്യൺ ഡിജിറ്റൽ വ്യൂസ് സ്വന്തമാക്കി ‘ആകാശംലോ ഒക താര’ ടീസർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ഇതിനോടകം 13 മില്യൺ ഡിജിറ്റൽ വ്യൂസ് പിന്നിട്ടു. യൂട്യൂബിൽ ടോപ് ട്രെൻഡിങ്ങിലും ടീസർ തുടരുകയാണ്. നവംബർ 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ നിർമാണ കമ്പനികൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയുടെ സൂചനകൾ നൽകുന്നതാണ് ടീസർ. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണയുടെയും പുതുമുഖം സാത്വിക വീരവല്ലി അവതരിപ്പിക്കുന്ന കൽപനയുടെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സാത്വിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

സമൂഹം നിശ്ചയിച്ച ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും അതിരുകൾ മറികടന്ന് സ്വന്തം ലക്ഷ്യത്തിനായി മുന്നേറുന്ന കൽപനയുടെയും അവൾക്കൊപ്പം ഉറച്ചുനിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. പ്രണയം, വൈകാരിക മുഹൂർത്തങ്ങൾ, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവയും ചിത്രത്തിലുണ്ടാകും. നേരത്തെ പുറത്തിറങ്ങിയ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.

തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുരളി ശർമ, സ്വാസിക എന്നിവരും താരനിരയിലുണ്ട്.

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധ നേടിയ ദുൽഖറിന്റെ അടുത്ത തെലുങ്ക് റിലീസെന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലെ ദുൽഖറിന്റെ അതിഥിവേഷവും തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

ഗുന്നം ഗംഗരാജുവാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും നിർവഹിക്കുന്നത്. പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. അധിക തിരക്കഥ വസന്ത് ജുറുവിന്റേതാണ്. സുജിത് സാരംഗ് ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രവീൺ കെ.എൽ ആണ് എഡിറ്റർ. ശ്വേത സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. ചന്തു നിമ്മഗദ്ദ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

പല്ലവി സിംഗാണ് വസ്ത്രാലങ്കാരം. വംശി കൃഷ്ണ കലാസംവിധാനവും സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. എഗ്വൈറ്റ് വിഎഫ്എക്സാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. തൗഫീഖ് ഹുസൈൻ വിഎഫ്എക്സ് സൂപ്പർവൈസറാണ്. ഷൺമുഖ പാണ്ഡ്യൻ എം കളറിങ്ങും അനിൽ ഭാനു പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. വാൾസ് ആൻഡ് ട്രെൻഡ്സാണ് മാർക്കറ്റിങ് വിഭാഗം. ശബരിയാണ് ചിത്രത്തിന്റെ പി.ആർ.ഒ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News