തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തേങ്ങ കൊണ്ടുള്ള ശക്തമായ അടിയിലാണ് അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റതെന്ന് കേസിലെ 17കാരൻ മൊഴി നൽകി. ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ മുൻകൂട്ടി ആസൂത്രണം ചെയ്താണ് അഭിരാമിനെ വിജനമായ സ്ഥലത്തെത്തിച്ചത്. അവിടെ വെച്ച് തർക്കത്തിനിടെ തേങ്ങകൊണ്ട് തലയ്ക്കടിച്ച് ബോധം നഷ്ടപ്പെടുത്തി. തുടർന്ന് സ്ഥലത്തുനിന്ന് പോയ പ്രതി കൂട്ടാളിയായ ഉമറിനൊപ്പം തിരിച്ചെത്തി. ഇരുവരും ചേർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തെളിവെടുപ്പിനിടെ ആക്രമണത്തിന് ഉപയോഗിച്ച […]
Category: kerala
പത്മജയ്ക്കെതിരെ യുവരാജ്
കൊച്ചി:പത്മജ വേണുഗോപാൽ ബിജെപി വിട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വാക്പോര് ശക്തമാകുന്നു. ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷിന്റെ പ്രതികരണത്തിന് പിന്നാലെയാണ് പാർട്ടി വക്താവ് യുവരാജ് ഗോകുൽ പത്മജയ്ക്കെതിരെ രംഗത്തെത്തിയത്. പാർട്ടിയുടെ ആശയങ്ങൾ ശരിയല്ലെന്ന പത്മജയുടെ വിമർശനം അംഗീകരിക്കാനാകില്ലെന്നാണ് യുവരാജിന്റെ നിലപാട്. പത്മജ ബിജെപിയിലേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന അതേ പ്രത്യയശാസ്ത്രം തന്നെയാണ് ഇന്നും പാർട്ടി പിന്തുടരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഈ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് ബിജെപി രാജ്യത്തും കേരളത്തിലും രാഷ്ട്രീയ നേട്ടങ്ങൾ കൈവരിച്ചതെന്നും യുവരാജ് അവകാശപ്പെട്ടു. അതേസമയം, പത്മജയ്ക്ക് അർഹമായ […]
ഷാൾ കാണാനില്ല; കേസിൽ ട്വിസ്റ്റ്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ വീണ്ടും വഴിത്തിരിവ്. യുവതി ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്ന പോലീസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഷാൾ ഏനാത്ത് പോലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിലോ കോടതിയിലോ ഇല്ലെന്നാണ് നിലവിലെ എസ്എച്ച്ഒ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കേസിലെ നിർണായക തെളിവായ ഷാൾ എവിടെപ്പോയെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. സഹപ്രവർത്തകയായ 35കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സുഹൈൽ അൻസാരി അറസ്റ്റിലായത്. എന്നാൽ തന്നെ […]
അൻവറിനെ പരിഹസിച്ച് ലീഗ്
മലപ്പുറം: യുഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പി.വി. അൻവറിന്റെ പരാതിക്ക് മറുപടിയുമായി മുസ്ലിം ലീഗ്. കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് അൻവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പരിഹാസം. പദവിക്കായി ഇത്രയും ധൃതി പിടിക്കേണ്ട സമയമായിട്ടില്ലെന്നാണ് സലാമിന്റെ പ്രതികരണം. യുഡിഎഫിൽ ആർക്കാണ് ഇതുവരെ പരിഗണന ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ]മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും നിരവധി നേതാക്കൾക്ക് പോലും ഇതുവരെ പദവികൾ ലഭിച്ചിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി. യുഡിഎഫുമായി സഹകരിച്ച് നിൽക്കുന്നയാളെന്ന നിലയിൽ അൻവറിനെ […]
ചാക്കോച്ചൻ വീണ്ടും പുതിയ വേഷത്തിൽ
ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് നായകൻ. ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടൻ. അതാണ് കുഞ്ചാക്കോ ബോബൻ. ‘അനിയത്തിപ്രാവ്’, ‘നിറം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയനായകനായി തിളങ്ങിയ ചാക്കോച്ചൻ പിന്നീട് അഭിനയത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ‘ട്രാഫിക്’, ‘അഞ്ചാം പാതിരാ’, ‘നായാട്ട്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ സിനിമകളിലെ പ്രകടനം അതിന് തെളിവാണ്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ ശരീരഭാഷയും അഭിനയശൈലിയും കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇപ്പോഴിതാ പുതിയ ചിത്രം ‘ഹെയിൽ മേരി’യിലൂടെ വീണ്ടും പ്രേക്ഷകർക്ക് […]
‘റൗഡി ബേബി’ ട്രോമ തുറന്ന് സായ് പല്ലവി
‘റൗഡി ബേബി’ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോഴും തനിക്ക് ഒരു ട്രോമയാണെന്ന് വെളിപ്പെടുത്തി നടി സായ് പല്ലവി. ‘മാരി 2’വിലെ സൂപ്പർഹിറ്റ് ഗാനത്തിന് പിന്നിലെ അനുഭവങ്ങളാണ് താരം തുറന്നുപറഞ്ഞത്. ലളിതമായ നൃത്തച്ചുവടുകളായിരിക്കുമെന്ന് ധനുഷ് സാർ ആദ്യം പറഞ്ഞെങ്കിലും സെറ്റിലെത്തിയപ്പോൾ കാര്യങ്ങൾ മാറിയെന്നാണ് സായ് പല്ലവി പറയുന്നത്. കൊറിയോഗ്രാഫർ പ്രഭുദേവയുടെ നിർദേശപ്രകാരം പലതവണ സ്റ്റെപ്പുകൾ മാറ്റിയത് വലിയ സമ്മർദമുണ്ടാക്കി. ചില ചുവടുകൾ ചെയ്യാൻ ബുദ്ധിമുട്ടിയതോടെ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. ഇതിനിടെ തന്റെ വസ്ത്രത്തിലെ സീക്വൻസ് ധനുഷിന്റെ കൈയിൽ […]
ഇൻഷുറൻസ് തുക 15 ലക്ഷമാക്കി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തി സർക്കാർ. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ പുറത്തിറക്കി. നേരത്തെ ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷമായി ഉയർത്താനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് ഡയറക്ടർ സർക്കാരിന് നിർദേശവും സമർപ്പിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് നിലവിൽ 15 ലക്ഷമായി വർധിപ്പിച്ചിരിക്കുന്നത്. […]
അഭിമന്യു കേസ്: സാക്ഷികൾക്ക് പിന്തുണ
കൊച്ചി: അഭിമന്യു വധക്കേസിൽ സാക്ഷികൾ കൂറുമാറിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അഭിഭാഷക പി.എം. ആതിര. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു. വിചാരണ തുടങ്ങിയ ദിവസം മുതൽ കോടതിയിലെ നടപടികൾ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ പ്രോസിക്യൂഷൻ കേസ് കൂടുതൽ ശക്തമായാണ് മുന്നോട്ടുപോകുന്നതെന്നാണ് ആതിരയുടെ വിലയിരുത്തൽ. പ്രധാന സാക്ഷികളായ ഏഴ് പേർ വർഷങ്ങൾക്ക് ശേഷവും പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് മൊഴി നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി. അഭിമന്യുവിനൊപ്പം ആക്രമണത്തിനിരയായ അർജുൻ ഉൾപ്പെടെയുള്ളവർ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. […]
മന്ത്രി എ.പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: മന്ത്രി എ.പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍. ഇന്നലെ മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വി ഡി സതീശന് അനുകൂല പേജുകളില്‍ നിന്ന് അനില്‍ കുമാറിനെ ലക്ഷ്യംവച്ച് പോസ്റ്റുകള്‍ വന്നത്. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയതാര് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കാര്‍ഡ് വിഡിഎസ് ബ്രിഗേഡ് പേജില്‍ എത്തുകയും അതിന് കീഴെ എപി അനില്‍ കുമാറിനെ അധിക്ഷേപിച്ച് നിരവധി കമന്റുകള്‍ എത്തുകയുമായിരുന്നു. പിന്നാലെ മറ്റ് […]
മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി കെ.സി വേണുഗോപാൽ പക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിയാലോചനകളില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ ശക്തമായ നിലപാടുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ. കോൺഗ്രസ്സിൽ ഇനി കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ പറ്റില്ലെന്ന് നിലപാട് കടുപ്പിക്കുകയാണ് വിവിധ ഗ്രൂപ്പുകൾ. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ കെസി വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വത്തിലും പരിഗണന കിട്ടാത്തതിൽ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്. ബോർഡ് കോർപ്പറേഷൻ ചർച്ചയിൽ പ്രാധിനിധ്യമില്ല, കൂടാതെ പിഎസ്സി, ദേവസ്വം ബോർഡിലും പരിഗണനയില്ല എന്നതിൽ ഇവരും കടുത്ത അതൃപ്തിയിലാണ്. […]
