Category: latest

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിൽ ഭൂചലനം; ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 10.20-ഓടെയാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഡൽഹിയിൽ ഉൾപ്പെടെ അനുഭവപ്പെട്ടു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രിയുണ്ടായ പ്രകമ്പനം നാട്ടുകാരെയും ഭീതിയിലാഴ്ത്തി. പലരും സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചു. ഇതിനുപിന്നാലെയാണ് ഭൂചലനമാണുണ്ടായതെന്നും ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രമെന്നും സ്ഥിരീകരണമുണ്ടായത്. ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Read more

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; 5 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ലോ കോളേജിന് മുന്നിലാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേശിനെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി 11.15ഓടെയായിരുന്നു അപകടമുണ്ടായത്. സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read more

എം എം മണിയെ മാറ്റിയത് തിരിച്ചടിയായി’; സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

ഇടുക്കി: ഇടുക്കിയിലെ സമ്പൂര്‍ണ പരാജയത്തില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി. ഉടുമ്പന്‍ചോലയില്‍ എം എം മണിക്ക് പകരം കെ കെ ജയചന്ദ്രന്‍ മത്സരിച്ചത് ജില്ലയിലാകെ തിരിച്ചടിയായെന്നാണ് വിമര്‍ശനം. ജില്ലാ നേതൃത്വത്തിന്റെ താത്പര്യം മറികടന്നായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും വിമര്‍ശനം ഉയര്‍ന്നു. എംഎല്‍എ എന്ന നിലയില്‍ ദേവികുളത്ത് എ രാജയ്ക്ക് ശോഭിക്കാനായില്ല. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനവും ദേവികുളത്ത് തിരിച്ചടിയായെന്നും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയിലുണ്ടായത്. ജില്ലാ സെക്രട്ടറി സി […]
Read more

‘രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തുനീക്കിയ നടപടി ജനാധിപത്യത്തെ ചവട്ടിയരയ്ക്കലാണ്’:ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണണമെന്നാവശ്യപ്പെട്ട രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ നടപടി ജനാധിപത്യത്തെ ചവട്ടിയരയ്ക്കലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയും എംപിമാരെയും കാണാന്‍ കഴിയില്ലന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ധിക്കാരവും ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. നിഷ്പക്ഷവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെല്ലാം സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണരുടെ നടപടികളെ മറ്റു രണ്ടു തെരെഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പരസ്യമായി […]
Read more

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ഇരിട്ടി സ്വദേശി ഫാത്തിമ (47) ആണ് മരിച്ചത്. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഫാത്തിമയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്. ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം. പരാതിക്ക് പിന്നാലെ ഫാത്തിമയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പരിയാരം മെഡി. […]
Read more

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ ഇന്ന് മുഖാമുഖം

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ ഇന്ന് മുഖാമുഖം. അഭിമുഖത്തിൽ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടർന്നാണ് മുഖാമുഖം വീണ്ടും നടത്തുന്നത്. എറണാകുളം സ്വദേശികളായ ടി.എസ് വിഷ്ണു നമ്പൂതിരി, ടി.പി ഹരിനമ്പൂതിരി എന്നിവരെക്കൂടി അഭിമുഖത്തില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും രണ്ട് അംഗങ്ങളും, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തന്‍, കണ്ഠര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം നിര്‍ദേശിച്ച പ്രതിനിധി എന്നിവര്‍ സമിതിയിലുണ്ടാവും. കഴിഞ്ഞദിവസത്തെ മുഖാമുഖത്തില്‍ പങ്കെടുത്ത അഞ്ച് പേരും […]
Read more

ഐഎഎസ് തലപ്പത്ത് പോര്; മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ ആവിഷ്കരിച്ച് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: മാലിന്യ മുക്ത കേരളം പരിപാടിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പോര് രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു. നിർമ്മലം പദ്ധതിക്ക് പുറമെ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതി ആരംഭിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലെ തർക്കമാണ് കാരണമെന്ന് പറയുന്നു. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ് അയ്യർ മന്ത്രിയെ കണ്ടു പരാതി അറിയിച്ചു. പിന്നാലെയാണ് […]
Read more

കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. കെ.എം.എസ്.സി.എൽ വഴി വാങ്ങിയ മരുന്നുകൾ പൂർണമായും ജില്ലാ സ്റ്റോറുകളിൽ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള […]
Read more

മൂന്നര വർഷത്തിന് ശേഷം റിപ്പോ നിരക്ക് ഉയർന്നു; വായ്പക്കാരുടെ EMI ഇനി എത്ര കൂടും? 

മൂന്നര വർഷത്തെ ഇടവേളയ്ക്കുശേഷം റിപ്പോ നിരക്കിൽ വർധനയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി 5.50 ശതമാനമാക്കി. കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ നിരക്ക്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയ അവലോകനത്തിന് ശേഷം നിരക്കുവർധന പ്രഖ്യാപിച്ചത്. റിപ്പോ നിരക്കിലെ വർധന ബാങ്കുകളുടെ വായ്പാ പലിശനിരക്കിലും പ്രതിഫലിച്ചേക്കും. പ്രത്യേകിച്ച് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഫ്ലോട്ടിങ് റേറ്റ് ഹോം ലോണുകളുള്ളവരെയാണ് ഇത് നേരിട്ട് ബാധിക്കുക. ബാങ്കുകൾ നിരക്ക് […]
Read more

ഗ്യാനേഷ് കുമാർ വിവാദം: പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണാൻ ഒരുങ്ങുന്നു. വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആശങ്ക. ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളും അദ്ദേഹത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയെ കണ്ട് വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാടുകളും നിർണായകമാകും. പ്രതിപക്ഷ […]
Read more

Recent News