Category: latest

മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; യൂട്യൂബര്‍ അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ലൈസന്‍സ്.

കോഴിക്കോട്: യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ അശ്വന്തിന്റെ കൈവശമുള്ളത് കാലാവധി കഴിഞ്ഞ ലൈസന്‍സ് ആണെന്ന് വിവരം. 2025 ഫെബ്രുവരിയില്‍ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നാണ് വിവരം. ലൈസന്‍സ് ഇല്ലാതെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനും കേസെടുക്കും. കോഴിക്കോട് നടക്കാവ് വെച്ചാണ് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് […]
Read more

‘മതവിശ്വാസങ്ങളെ പരിഹസിക്കുന്നു’; ശബ്‌നം നൂര്‍ജഹാനെതിരെ മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍.

സൂഫി എഴുത്തുകാരിയും ഫാറൂഖ് കോളേജ് അധ്യാപികയുമായ ശബ്‌നം നൂര്‍ജഹാനെതിരെ മുജാഹിദ് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്. വ്യക്തിപരമായ ആശയങ്ങള്‍ ശബ്‌നം അടിച്ചേല്‍പിക്കുന്നുവെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളുടെ മതവിശ്വാസങ്ങളെ പരിഹസിക്കുന്നു. പരലോകവും സ്വര്‍ഗവും നരകവും കെട്ടുകഥകളെന്ന് പറയുന്നു. നിഖാബ് ധരിച്ച വിദ്യാര്‍ത്ഥിയെ ക്ലാസില്‍ ചോദ്യം ചെയ്തുവെന്നും മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കി. ശാസ്ത്രപഠനത്തിനൊപ്പം നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയുടെ നിലപാടുകള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. ഇന്റേണല്‍ മാര്‍ക്കിനെ ഭയന്ന് പരാതി പറയാന്‍ മടിച്ചു. […]
Read more

സഹതാരങ്ങളോട് മാപ്പ് പറഞ്ഞ് റൊണാൾഡോ, നടപടിയെടുത്തോളൂ എന്നും പ്രതികരണം

പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാംപ് വിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസമാണ് റൊണാൾഡോയുടെ മടങ്ങിപ്പോക്കിന് പിന്നിലെന്ന് റിപ്പോർട്ടുകൾ. നോർവേക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയിരുന്നു. പിന്നാലെ ഡെൻമാർക്കിനെതിരായ മത്സരത്തിലും റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് ജീസസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ക്യാംപ് വിട്ടത്. എന്നാൽ ക്യാംപ് വിടാനുള്ള കാരണം ഇപ്പോൾ റൊണാൾഡോ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഫിറ്റ്നസ് മാനേജ്മെന്റിന്റെ ഭാഗമായി നോർവേക്കും ഡെൻമാർക്കിനുമെതിരായ മത്സരങ്ങളിൽ തന്റെ കളിസമയം സംബന്ധിച്ച് പരിശീലകനുമായി ധാരണയുണ്ടായിരുന്നുവെന്നാണ് […]
Read more

യെമനിൽ പോരാട്ടം രൂക്ഷം; ഹൂതികൾക്ക് തിരിച്ചടി?

സനാ: യെമനിൽ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹൂതികളുടെ ശക്തികേന്ദ്രമായ തായിസിലെ സുപ്രധാന മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തതായി യെമൻ സൈന്യം അവകാശപ്പെട്ടു. തായിസിന്റെ പടിഞ്ഞാറൻ മേഖലയിൽ ആധിപത്യം നേടാനുള്ള പോരാട്ടമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ബാബ് അൽ മന്ദബിന് സമീപമുള്ള ഉയർന്ന പ്രദേശങ്ങളും മലനിരകളും പിടിച്ചെടുക്കാൻ ഇരുപക്ഷവും ശക്തമായ സൈനിക നീക്കം തുടരുകയാണ്. ചെങ്കടൽ തീരത്തെ മോച്ചയും തന്ത്രപ്രധാനമായ മറ്റ് കേന്ദ്രങ്ങളും നിയന്ത്രണത്തിലാക്കുകയാണ് യെമൻ സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മോച്ചയും ബാബ് അൽ മന്ദബും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് […]
Read more

മെസിയുടെ അവസാന നൃത്തം; അർജന്റീനയ്ക്ക് തകർപ്പൻ ജയം!

അർജന്റീന കുപ്പായത്തിലെ അവസാന മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസിക്ക് ഗംഭീര യാത്രയയപ്പ്. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജന്റീന വിജയം സ്വന്തമാക്കി. മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസി തന്നെയായിരുന്നു താരമായി മാറിയത്.ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ അർജന്റീന ആക്രമണം ശക്തമാക്കി. മെസിയുടെ കോർണറിൽ നിന്ന് ഒട്ടമെൻഡി ആദ്യ ഗോൾ നേടി. പിന്നാലെ നിക്കോ പാസ് രണ്ടാം ഗോൾ കണ്ടെത്തി. ഒടുവിൽ പെനാൽറ്റിയിലൂടെ മെസിയും വലകുലുക്കി. അർജന്റീനയ്ക്കായി […]
Read more

ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; ചികിത്സാപ്പിഴവോ?

കണ്ണൂർ : കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചതായി റിപ്പോർട്ട്. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ സംഭവത്തെ തുടർന്നാണ് രോഗിയുടെ മരണം സംഭവിച്ചതെന്നാണ് വിവരം.മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിലാണ് ബന്ധുക്കൾ സംശയം ഉന്നയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. എന്നാൽ, ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന ആരോപണം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ വിശദീകരണവും നിർണായകമാണ്. […]
Read more

മുസ്‌ലിം ലീഗില്‍ പുനഃസംഘടന: ജില്ലകളില്‍ പിടിമുറുക്കി കുഞ്ഞാലിക്കുട്ടി പക്ഷം

കോഴിക്കോട്: മുസ്‌ലിം ലീഗില്‍ പുനഃസംഘടന. ഒറ്റപ്പദവി കര്‍ശനമാക്കിയിരിക്കുകയാണ്. മന്ത്രിമാരെയും എംഎല്‍എമാരെയും ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കി. മന്ത്രിമാരായ കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ളയെയും ആബിദ് ഹുസൈന്‍ തങ്ങളെയും മാറ്റിയിട്ടുണ്ട്. പി അബ്ദുള്‍ ഹമീദ്, എ അബ്ദുറഹിമാന്‍, ശ്യാം സുന്ദര്‍ എന്നിവര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരാകും. മുന്‍ എംഎല്‍എ പി ഉബൈദുള്ള, കമാല്‍ മാക്കിയില്‍, റഫീഖ് മണിമല എന്നിവരാണ് സംസ്ഥാന സെക്രട്ടറിമാര്‍. പാണക്കാട് സാദിക്കലി ശിഹാബ് […]
Read more

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷം പിആര്‍ പ്രവര്‍ത്തനത്തിനായി കിഫ്ബിയില്‍ നിന്ന് ചെലവഴിച്ചത് നൂറ് കോടിയലധികം രൂപ. കിഫ്ബിയുടെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് ‘എന്റെ കേരളം’, ‘സി.എം വിത്ത് മി’ പരിപാടികള്‍ക്കായി 2025-26 വര്‍ഷത്തില്‍ 100 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കണക്കുകള്‍. 2025-26 വര്‍ഷത്തെ കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം, സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 2025 ഏപ്രില്‍-മെയ് മാസങ്ങളില്‍ ജില്ലകളില്‍ നടത്തിയ ‘എന്റെ കേരളം’ പദ്ധതിക്കായി 96.44 കോടി രൂപയും ‘സി.എം വിത്ത് […]
Read more

യെമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം

ഹൂതികളുടെ ശക്തികേന്ദ്രമായ തായിസിലെ സുപ്രധാന മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തെന്ന അവകാശവാദവുമായി യെമന്‍ സൈന്യം . സൗദിക്കുനേരെ മിസൈല്‍ ഭീഷണി ഉയര്‍ത്തുന്നത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരമായ സനാ, സാദാ, അമരാന്‍ പോലുള്ള ഗവര്‍ണറ്റുകളാണെന്നാണ് സൗദി ചൂണ്ടിക്കാട്ടുന്നത്. യെമന്‍ സൈന്യം ലക്ഷ്യം വയ്ക്കുന്നതും ഈ മേഖലകളാണെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ബാബ് അല്‍-മന്‍ദെബിന് കിഴക്കുള്ള പ്രദേശങ്ങളും ഉയര്‍ന്ന പ്രദേശങ്ങളും മലനിരകളും പിടിച്ചെടുക്കാനുള്ള തീവ്രമായ പോരാട്ടമാണ് ഹൂതികളും യെമന്‍ സൈന്യവും നടത്തുന്നത്. തായിസിന്റെ തന്ത്രപ്രധാനമായ പടിഞ്ഞാറന്‍ ഭാഗം പിടിച്ചെടുക്കുകയാണ് ഇരു വിഭാഗവും […]
Read more

ദോശയില്‍ ചത്ത എലി, പരാതി ഒതുക്കാന്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് യുവതികൾ ആവശ്യപ്പെട്ടത് 25 ലക്ഷം.

മുംബൈയില്‍ പ്രമുഖ ഹോട്ടലില്‍ നിന്ന് വാങ്ങിയ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയില്‍ നാടകീയ വഴിത്തിരിവ്. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ലംഘനം നടന്നെന്ന പരാതി വ്യജമാണെന്നാണ് സംശയം. സംഭവത്തിന്റെ മറവില്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബോറിവാലി പൊലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ബോറിവാലി വെസ്റ്റിലുള്ള രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവമുണ്ടായത്. ഹോട്ടലില്‍ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി എന്നയാള്‍ ദോശയില്‍ […]
Read more

Recent News