Category: latest

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം; സ്കൂളുകൾ അടച്ചിട്ടു

പാരീസ്: ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. 25ലധികം സ്കൂളുകൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. 2000ലേറെ സ്കൂളുകൾ അടച്ചിട്ടു. സർവകലാശാലകളിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ക്ലാസ് മുറികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം 30ഓളം നഗരങ്ങളിലാണ് നടക്കുന്നത്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നേരിടാൻ ഫ്രാൻസ് ബദ്ധപ്പെടുകയാണ്. പാരീസിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ഹൈസ്കൂളിൽ സമരം ചെയ്ത അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് തുടങ്ങിയ ഒരു ചെറിയ പ്രതിഷേധമാണ് പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ച വലിയൊരു […]
Read more

എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിലാണ് കാർ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ ആഷിക്കിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആഷിക് ഇന്നലെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിക്കിന്റെ കാർ കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ […]
Read more

‘ഹൈക്കു’ ട്രെയ്ലർ പുറത്ത്

ഏകൻ നായകനായി എത്തുന്ന ചിത്രം ഹൈക്കു റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ആഗോളതലത്തിൽ ഒക്ടോബർ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഏകന്റെ നായികയായി ശ്രീദേവി എത്തുന്ന ചിത്രത്തിൽ ഫെമിന ജോർജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്‌നാട് തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. വിഷൻ സിനിമ ഹൗസിന്റെ ബാനറിൽ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന […]
Read more

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്

തൃശൂര്‍: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി ഇഡി. പിഎംഎല്‍എ പ്രകാരമെടുത്ത കേസിലാണ് ഇഡിയുടെ പരിശോധന. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അങ്കമാലി സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. പ്രതി ഷിജുവിന്റെ വീട്ടില്‍ അടക്കം റെയ്ഡ് നടക്കുന്നുണ്ട്. തൃശൂരില്‍ സഹകരണബാങ്ക് കേസില്‍ അഞ്ച് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഏഴ് ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. മലപ്പുറത്ത് […]
Read more

മലപ്പുറത്തിനെതിരെ പി. നന്ദകുമാർ നടത്തിയ വിമർശനം തളളി സിപിഐ

തിരുവനന്തപുരം: മലപ്പുറത്തിനെതിരെ സിപിഐഎം നേതാവ് പി. നന്ദകുമാർ നടത്തിയ വിമർശനം തളളി സിപിഐ. മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുരേഷ് രാജിന്റേതാണ് ലേഖനം. ഒരു പ്രദേശത്തിന്റെ മതനിരപേക്ഷത അളക്കേണ്ടത് ഒരു മതവിഭാഗത്തിന്റെ എണ്ണത്തിലൂടെയല്ലെന്ന് ലേഖനത്തിൽ പറയുന്നു. മതനിരപേക്ഷത എന്നത് മതത്തെ എതിർക്കുന്നതല്ലെന്നും ലേഖനത്തിൽ പരാമർശമുണ്ട്. മലപ്പുറത്തിന്റെ സാമൂഹിക ചരിത്രത്തെ ഒരു മതത്തിന്റെ ചരിത്രമായി മാത്രം കാണുന്നത് ചരിത്രപരമായി അപൂർണമാണ്. മലപ്പുറത്തിന്റെ മതനിരപേക്ഷത വലിയ രാഷ്ട്രീയ മുദ്രവാക്യങ്ങളിൽ […]
Read more

ഭരണരം​ഗത്ത് 25 വർഷം പൂർത്തിയാക്കി നരേന്ദ്ര മോദി

ന്യൂഡൽഹി: ജനസേവന യാത്രയിൽ 25 വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘സേവാ ജ്യോതി’ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി താൻ അധികാരമേറ്റപ്പോൾ, രാജ്യത്തിൻ്റെ ഭരണത്തലവനെന്ന നിലയിൽ ഈ വെള്ളി വെളിച്ചം നിറഞ്ഞ നാഴികക്കല്ല് തന്നെ തേടിയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ശ്രീ വിനായക് മന്ദിറിൽ അദ്ദേഹം പ്രത്യേക പൂജകളും ആരതിയും […]
Read more

സിപിഐ ഇല്ലായിരുന്നെങ്കിൽ സിപിഎം പിഎംശ്രീയിൽ എൽഡിഎഫിനെ പണയപ്പെടുത്തുമായിരുന്നു; ബിനോയ് വിശ്വം

പാലക്കാട്: സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎംശ്രീ വിഷയത്തിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തുമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎംശ്രീ ആർഎസ്എസിന്‍റെ പരിപാടിയാണെന്നും അതിന് കൂട്ടുനിൽക്കില്ലെന്നും സിപിഐ കർശന നിലപാടെടുത്തതുകൊണ്ടാണ് പിന്നീട് സിപിഐ കേന്ദ്രനേതൃത്വത്തിന് അത് തിരുത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് സിപിഐ നിലപാടെടുത്തതുകൊണ്ടാണ് ഇന്ന് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ കഴിയുന്നതെന്നും സിപിഎമ്മിനെ കൂടി രക്ഷിച്ചെടുത്തത് സിപിഐയാണെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ ഉറച്ചുനിന്നതും സിപിഐ ആണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫ് മന്ത്രിമാരുമായി […]
Read more

ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് എയര്‍ കണ്ടിഷന്‍ ഒഴിവാക്കി

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസമായി ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കി. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും പെൻഷന് ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രോഗികളടക്കമുള്ള വീടുകളില്‍ പലപ്പോഴും എയര്‍ കണ്ടീഷന്‍ ചെയ്യാറുണ്ട്. 1000 സിസിയില്‍ താഴെയുള്ള കാറുകള്‍ ഉള്ളതിന്റെ പേരിലും വീട്ടിലെ വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് നേരത്തെ നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ടി […]
Read more

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യം; ഇൻഡ്യ സഖ്യം തുടർ സമരത്തിന് സജ്ജം

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. തുടര്‍ സമരത്തിന് സജ്ജമായി ഇന്‍ഡ്യ സഖ്യം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജന്‍പഥ് റോഡില്‍ എത്താന്‍ എംപിമാര്‍ക്ക് നിര്‍ദേശം ലഭിച്ചു. ഇതിന് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരെ ഉച്ചഭക്ഷണ വിരുന്നിന് ക്ഷണിച്ചിട്ടുമുണ്ട്. ഗ്യാനേഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടുള്ള കത്തില്‍ അവിടെവെച്ച് എംപിമാരെക്കൊണ്ട് ഒപ്പുവെയ്പ്പിക്കാനാണ് നീക്കം. തുടര്‍ന്ന് കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടും. ഗ്യാനേഷ് കുമാറിനെതിരെ സമരം തുടരുമെന്ന് രാഗുല്‍ ഗാന്ധി […]
Read more

പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി’; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: കോഹ്‌ലി

ലഖ്‌നൗ: ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ അഞ്ചുകോടി രൂപ വാങ്ങിയെന്ന ആരോപണം തള്ളി വിരാട് കോഹ്ലി. ശ്രീകൃഷ്ണ ജന്മഭൂമി സംഘര്‍ഷ് ന്യാസ് പ്രസിഡന്റ് ഫലാഹാരി മഹാരാജ് ദിനേശ് ശര്‍മയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കോഹ്ലിയുടെ വക്താവ് അറിയിച്ചു. ഈ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി കോഹ്‌ലിയുടെ വക്താവ് രംഗത്തെത്തിയത്. പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി രാജസ്ഥാനിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി അഞ്ച് കോടി രൂപ നല്‍കി കോഹ്‌ലിയെ […]
Read more

Recent News