എവിടെ എസ്എഫ്‌ഐ ഉണ്ടോ അവിടെ വിശ്വ മാനവിക രാഷ്ട്രീയം സ്ഫുരിക്കും; പി. എസ് സഞ്ജീവ്
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലെ കണ്ണൂര്‍ ബ്ലോക്ക് വിവാദത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഹോസ്റ്റല്‍ മുറിയില്‍ ഇഷ്ടമുള്ള സ്ഥലനാമങ്ങളോ ആളുകളുടെ പേരോ എഴുതുന്നത് മഹാപാപമാണെന്ന് പറയുന്നത് എത്രത്തോളം അശ്ലീലമാണെന്ന് അദ്ദേഹം ചോദിച്ചു. എംഎസ്എഫിനെയും, കെഎസ്‌യുവിനേയും വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്റെ അരിശം തീര്‍ക്കുന്നത് ഉയര്‍ന്ന നിലവാരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അരാജകവാദികളെന്നും അക്രമകാരികളെന്നും വിളിച്ചാണ്. തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവരെല്ലാം രാജ്യദ്രോഹികള്‍ ആണെന്ന് സംഘപരിവാര്‍ […]
Read more

