Category: latest

ആർ.സുഗതന്റെ കാപ്പ കരുതൽ തടങ്കൽ റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം

തിരുവനന്തപുരം: ആർ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം. സുഗതനെ കോൺഗ്രസ് സഹായിച്ചുവെന്ന് എസ്.പി ദീപക്ക് 24 നോട് പറഞ്ഞു. സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ. സുഗതൻ വ്യാജ ഒപ്പിട്ടതിൽ അന്വേഷണം കൃത്യമായി നടക്കുന്നില്ല. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കിയത് സർക്കാർ. അവധി അപേക്ഷയ്ക്കും സർക്കാർ അനുകൂല ഉത്തരവിറക്കി. പിന്നീട് തങ്ങൾ പരാതിപ്പെട്ടപ്പോൾ ഉത്തരവ് പിൻവലിച്ചു. തുടക്കം മുതൽ സുഗതന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചു. കോൺഗ്രസിനു ആത്മാർത്ഥമായ സമീപനം […]
Read more

സൂര്യകുമാർ യാദവിന് തിരിച്ചടി; രഞ്ജി ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല

ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കപ്പെട്ട മുൻനായകൻ സൂര്യകുമാർ യാദ​വിന് മറ്റൊരു തിരിച്ചടി കൂടി. രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള മുംബൈ ടീമിലേക്കും 36കാരനെ പരി​ഗണിച്ചില്ല. ചണ്ഡീ​ഗഢിനെതിരായ ആദ്യ രഞ്ജി പോരിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകന്റെ പേര് ഇല്ല. രഞ്ജി കളിക്കാനുള്ള ആ​ഗ്രഹം താരം അറിയിച്ചിരുന്നു. സെലക്ഷനു ലഭ്യമാണെന്ന വിവരവും അദ്ദേഹം നൽകിയിരുന്നു. എന്നാൽ മുംബൈ അധികൃതർ താരത്തെ പരി​ഗണിച്ചില്ല. ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ സൂര്യകുമാർ യാ​ദവിനെ ക്യാപ്റ്റൻ […]
Read more

ഡൽഹി ക്യാപിറ്റൽസ് പരിശീലകനായി സൗരവ് ഗാംഗുലി

ഐപിഎൽ 2027 സീസണിലേക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പരിശീലിപ്പിക്കും. ഫ്രാഞ്ചൈസിയില്‍ വിവിധ ചുമതലകളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം ആദ്യമായി മുഖ്യ പരിശീലകന്റെ റോള്‍ ഏറ്റെടുക്കുന്നത്. 2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗാംഗുലി പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ചുമതലയിലായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ പരിശീലകനായിരുന്ന ഹേമംഗ് ബദാനിക്ക് പകരമാണ് ഗാംഗുലി ഈ സ്ഥാനത്തേക്ക് എത്തുന്നത്. കൂടാതെ, ബോളിങ് കോച്ച് മുനാഫ് പട്ടേല്‍, ടീം ഡയറക്ടര്‍ വേണുഗോപാല്‍ […]
Read more

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് തു‌ടക്കമാകുന്നു; ടീമിൽ സഞ്ജുവും

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ലക്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. വിൻഡീസിനെതിരായഏകദിന പരമ്പര ജയിച്ചതിന്റെയും ഏഷ്യൻ ഗെയിംസ് സ്വർണം നേടിയതിന്റെയും ആത്‌മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങാനായില്ലെങ്കിലും സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് പ്രതീക്ഷ. പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മത്സര സമയത്ത് കാലാവസ്ഥ തെളിഞ്ഞുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ: അഭിഷേക് […]
Read more

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍. മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി 37കാരി വ്യക്തമാക്കി.ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം നായക സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കിയത്. ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ഒഴിയുന്നതെന്നും കളിക്കാരിയെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. 2016ലാണ് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകുന്നത്. 10 വര്‍ഷത്തോളം ആ സ്ഥാനത്ത് തുടർന്നു. 2022ല്‍ അവര്‍ ഏകദിനത്തിലും 2023ല്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. ഇന്ത്യന്‍ […]
Read more

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണം’, മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് മന്ത്രി മുരളിധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളിധരൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് മുരളീധരൻ നേരിട്ട് ആവശ്യപ്പെട്ടു. വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ കെ മുരളിധരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളെ പ്രിൻസിപ്പൽ സെക്രട്ടറി ശക്തമായി എതിർത്തത് വലിയ […]
Read more

കേരളത്തില്‍ എയിംസിന് യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി

കൊച്ചി: കേരളത്തില്‍ എയിംസ് വരണം എന്നാണ് താന്‍ ഇപ്പോഴും പറയുന്നതെന്നും യോഗ്യമായ സ്ഥലം തൃശൂരെന്നും സുരേഷ് ഗോപി എംപി. വിഷയത്തില്‍ സ്റ്റേറ്റിന് ആര്‍ജവമുണ്ടാകണമെന്നും തൃശൂരില്‍ ബിജെപി എംപി ആയതുകൊണ്ട് പരിഗണിക്കാതിരിക്കണ്ട എന്നു പറയുന്ന ആര്‍ജവമുണ്ടായാല്‍ അത് തൃശൂര് വരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയാതെ കേരളത്തില്‍ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിന് എയിംസ് എന്ന സ്വപ്നം […]
Read more

‘ഒ. ജെ ജനീഷിനും ഷാഫി പറമ്പിലിനുമെതിരെ കേസെടുക്കണം’; പരാതി നല്‍കി എസ്എഫ്‌ഐ

തിരുവനന്തപുരം: മന്ത്രി ഒ.ജെ ജനീഷിനും ഷാഫി പറമ്പില്‍ എംപിക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ. ജനീഷിനും ഷാഫി പറമ്പിലിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐയുടെ നടപടി. വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് സി ഐ സതീഷ് കുമാര്‍, എസ്‌ ഐ ഗോകുല്‍ ഗോപന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ച് യൂണിവേഴ്‌സിറ്റി […]
Read more

സൗദിയിൽ ഇന്ന് പുലർച്ചെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം

സൗദി അറേബ്യയിലെ നജ്‌റാൻ, ജിസാൻ വിമാനത്താവളങ്ങൾക്കു നേരെ ചൊവ്വാഴ്ച പുലർച്ചെ വൻ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും വിമാനത്താവള സമുച്ചയങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകിവരികയാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.
Read more

16,000 അടി ഉയരത്തിൽ നിന്ന് ചാടി; ലഡാക്കിൽ ഡിആർഡിഒയുടെ പുതിയ പാരച്യൂട്ട് പരീക്ഷണം വിജയകരം

ദില്ലി: മഞ്ഞുമലകൾക്കിടയിൽ ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയുടെ പുതിയ പരീക്ഷണം വിജയകരം.ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ടിന്റെ പരീക്ഷണമാണ് ലഡാക്കിലെ ന്യോമയിൽ വിജയകരമായി പൂർത്തിയാക്കിയത്.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,000 അടി ഉയരത്തിൽ നിന്നാണ് ജമ്പ് നടത്തിയത്. 15,500 അടി ഉയരത്തിലെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. തുടർന്ന് 13,700 അടി ഉയരത്തിലുള്ള ന്യോമ ഡ്രോപ്പ് സോണിൽ സുരക്ഷിതമായി ലാൻഡിങ് നടത്തി.ഓക്സിജന്റെ അളവ് കുറവും കാലാവസ്ഥ അതീവ പ്രതികൂലവുമായ ഉയർന്ന പ്രദേശങ്ങളിൽ സൈനികരെ സുരക്ഷിതമായി ഇറക്കുന്നതിനുള്ള സംവിധാനത്തിന്റെ ശേഷിയാണ് പരീക്ഷണത്തിലൂടെ വിലയിരുത്തിയത്. 18,000 […]
Read more

Recent News