Category: latest

ശബരിമല സീസണിലേക്ക് ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി. 600 നോൺ-എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ‘വെറ്റ് ലീസ്’ വ്യവസ്ഥയിലായിരിക്കും ബസുകൾ വാടകയ്ക്കെടുക്കുക. കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ബസ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നീക്കം. സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധി പൂർത്തിയാവുകയാണ്. മുൻപ് കേന്ദ്ര സർക്കാർ നയം മറികടന്ന് 1,917 ബസുകൾക്ക് സംസ്ഥാന സർക്കാർ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ ഈ ബസുകൾ […]
Read more

മുളന്തുരുത്തി റവന്യൂടവര്‍ നിര്‍മ്മാണജോലികള്‍ ഉടന്‍ തുടങ്ങും: മന്ത്രി അനൂപ് ജേക്കബ്

മുളന്തുരുത്തി: മുളന്തുരുത്തിയില്‍ പുതിയ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കംകുറിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ര്‍മ്മാണനടപടികളുടെ ഭാഗമായി സംസ്ഥാന ഹൗസിംഗ് ബോര്‍ഡ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലപരിശോധന നടത്തി. സര്‍വേ ജോലികള്‍ വൈകാതെ പൂര്‍ത്തിയാക്കും. ഫണ്ട് വേഗത്തിൽ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, വാര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രിയ കക്ഷിനേതാക്കള്‍, റവന്യൂ, രജിസ്ട്രേഷന്‍, പൊതുമരാമത്ത്, ഹൗസിംഗ് ബോര്‍ഡ്, ട്രഷറി ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. […]
Read more

16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി. പ്രവാസിയായ യുവതിയുടെ പ്രസവ വിവരം വീട്ടുകാർക്ക് അറിയില്ല. സുഹൃത്തിന്റെ സഹായത്തിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. സുഹൃത്താണ് സഹായിയെ സംഘടിപ്പിച്ചത്. സഹായിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു യുവതി മുങ്ങുകയായിരുന്നു. പത്തനംതിട്ട സീതത്തോട് സ്വദേശി ആണ് യുവതി. ഇവരെ കണ്ടെത്തി കോഴിക്കോടേയ്ക്ക് കൊണ്ടുവരുകയാണ്. പത്തനംതിട്ട സീതത്തോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതി മെഡിക്കൽ കോളേജിൽ നൽകിയ വിലാസം തെറ്റായിരുന്നു. വയനാട് സ്വദേശിയെന്നാണ് […]
Read more

കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം; കേന്ദ്ര സര്‍ക്കാരിനെതിരെ ആര്‍എസ്എസ്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്ത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ആര്‍എസ്എസ് നിലപാട്. പുതുതലമുറയുമായി സംവദിക്കേണ്ടത് അനിവാര്യമാണെന്നും കേട്ടെഴുത്തല്ല ചര്‍ച്ചയാണ് വേണ്ടതെന്നും ആജ്ഞയല്ല സമവായമാണ് വേണ്ടതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്നത്തെ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്. അവര്‍ക്ക് മറുപടി നല്‍കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും വേണം. ഇന്ന് കുടുംബങ്ങളില്‍ പോലും അവരുമായുള്ള സംവാദം കുറഞ്ഞു. അവരുമായി ആശയവിനിമയം നടത്താതെ പോകുന്നത് ഗുണം ചെയ്യില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വിദ്യാഭ്യസ മന്ത്രി […]
Read more

സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഐപിഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിലായിരുന്നു മാറ്റങ്ങള്‍. എന്നാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പദവികളില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ അര്‍ധരാത്രിയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സമഗ്ര അഴിച്ചുപണിയാണിത്. നിലവിലെ സ്ഥലം മാറ്റത്തിൽ ബൈജു പൗലോസ് […]
Read more

ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച് ടാക്സി ഡ്രൈവർമാർ

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തി ടാക്സി ഡ്രൈവർമാർ. ഹോട്ടലിലെത്തുന്ന അതിഥികളെയും വിനോദസഞ്ചാരികളെയും കൊണ്ടുപോകാൻ എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഹോട്ടൽ അധികൃതർ നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. ദീർഘദൂര യാത്രക്കാരുമായി ഹോട്ടലിൽ എത്തുന്ന ഡ്രൈവർമാർക്ക് ഹോട്ടൽ മാനേജ്മെന്റ് ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ അനുവദിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത്. മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന തങ്ങളോട് കാട്ടുന്നത് കടുത്ത നീതികേടാണെന്നും, ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. […]
Read more

കെഎസ്ആർടിസി ബിസിനസ് ക്ലാസുകള്‍ നിരത്തിലേക്ക്; ആഗസ്റ്റ് ആദ്യവാരം സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ബിസിനസ് ക്ലാസുകൾ ആഗസ്റ്റ് ആദ്യവാരം നിരത്തിലിറങ്ങും. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും നിരത്തിലിറങ്ങാതിരുന്ന രണ്ട് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ ഈ ബസുകൾക്ക് ഇനി ബാക്കിയുള്ളത് ടാക്സുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ മാത്രമാണ്. ബസുകൾ നേരത്തെ നിശ്ചയിച്ച റൂട്ടിൽ തന്നെ സർവീസ് നടത്താമെന്നാണ് നിലവിലെ കെഎസ്ആർടിസിയുടെ തീരുമാനം. കാർ യാത്രികരെ തിരിച്ച് ബസുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടികൾ ചിലവഴിച്ച്‌ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ […]
Read more

പിണറായി വിജയനും വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും കുരുക്കായി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് നൽകിയ മൊഴി. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയതെന്ന് കർത്ത മൊഴിനൽകി. വീണയോ എക്‌സാലോജിക്കോ സിഎംആർഎലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇ.ഡി കണ്ടെത്തി. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന […]
Read more

സിജെപി പ്രതിഷേധം; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

ന്യൂഡൽഹി: നഗരത്തിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി […]
Read more

നിപ: ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി. 43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചിരുന്നു. ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം […]
Read more

Recent News