Category: latest

എഐ ക്യാമറകള്‍ വീണ്ടും പ്രവർത്തനസജ്ജമായി

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവർത്തനസജ്ജമായി. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെയാണ് എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായത്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്. എംവിഡി റോഡുകളില്‍ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെല്‍ട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നല്‍കേണ്ടിയിരുന്നത്. പണമില്ലാതിരുന്നത് കൊണ്ട് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാന്‍ കെല്‍ട്രോണിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ എഐ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങാനൊരുങ്ങി എസ്ഐടി. ബോര്‍ഡ് അംഗമായിരുന്ന ജി. സുന്ദരേശനും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യാജരേഖ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് റെജിലാലിനെതിരെ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കൃത്യനിര്‍വഹണത്തിലെ പങ്ക് സംബന്ധിച്ച് വിശദമായ പരിശോധന നടത്താനാണ് എസ്‌ഐടി തീരുമാനം. 2020-2025 കാലത്ത് ജോലി ചെയ്ത ദേവസ്വം ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കാണ് പരിശോധിക്കുക. സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ വിവരശേഖരണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി. അറസ്റ്റിലായ മുന്‍ […]
Read more

കേരള വനിതകൾക്ക് തുടർച്ചയായ രണ്ടാം വിജയം; ചണ്ഡീഗഢിനെ തോൽപിച്ചത് 55 റൺസിന്

തിരുവനന്തപുരം: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ ചണ്ഡീഗഢിനെ തോൽപിച്ച് കേരളം. 55 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് മാത്രമാണ് നേടാനായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ തുടർന്നെത്തിയവർ അവസരത്തിനൊത്ത് ഉയർന്നതോടെ കേരളത്തിന് മികച്ച […]
Read more

‘മലയാളത്തിന്റെ ചിത്ര ചേച്ചി..’, മനസിന് കുളിർമയേകി ‘തളിരോർമ’, വിസ്മയയുടെ ‘തുടക്കം’ സ്റ്റുഡിയോ വെർഷൻ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമയുടെ ആദ്യ​ഗാനത്തിന്റെ സ്റ്റുഡിയോ വെർഷൻ പുറത്തുവിട്ടു. കെ എസ് ചിത്ര ആലപിക്കുന്ന ​ഗാനം കേൾക്കാനായി സുചിത്ര മോഹൻലാലും ഉണ്ടായിരുന്നു. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ‘തളിരോർമ’ ​ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ജോയ് പോൾ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ചിത്രയോടുള്ള സ്നേഹം നിറഞ്ഞുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്ഖണി […]
Read more

രാഷ്ട്രീയ താല്പര്യമുള്ള ആളല്ല ഞാൻ, പക്ഷേ ഇത് കണ്ട് മിണ്ടാണ്ടിരിക്കാൻ പറ്റണില്ല’; മാത്യു തോമസ്

ഡൽഹി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധനത്തിന് പിന്തുണയുമായി കൂടുതൽ സിനിമാക്കാർ രം​ഗത്ത്. മമ്മൂട്ടി അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാനെന്നും പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് മിണ്ടാതിരിക്കാൻ തോന്നുന്നില്ലെന്നും പറയുകയാണ് നടൻ മാത്യു തോമസ്. “പൊതുവിൽ ഇങ്ങനത്തെ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ അല്ലെങ്കിൽ എന്തൊരു പ്രശ്നം നടക്കുമ്പോഴും സംസാരിക്കാൻ താല്പര്യം ഇല്ലാത്തെ ഒരാളായിരുന്നു ഞാൻ. രാഷ്ട്രീയം ഉണ്ടോന്ന് ചോദിക്കുമ്പോൾ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന് പറയുന്ന ആളായിരുന്നു. പക്ഷേ […]
Read more

ആരാധകരെ പൊട്ടിക്കരയിപ്പിച്ച 1 മിനിറ്റ്

ചെന്നൈ : ഏറെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും പ്രതിസന്ധികൾക്കും ഒടുവിൽ കഴിഞ്ഞ ദിവസം ജനനായകൻ തിയറ്ററിൽ എത്തിയപ്പോൾ അവസാനിച്ചത് തമിഴ് സിനിമയുടെ ഒരു യു​ഗമാണ്. ഒരുകാലത്ത് പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ആരാധകരാക്കുകയും ചെയ്ത വിജയ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. ജനങ്ങളെ സേവിക്കാനായി അദ്ദേഹം സിനിമയോട് കഴഞ്ഞ ദിവസത്തോടെ ബൈ പറഞ്ഞു. ഒരു വിജയ് പടത്തിന് വേണ്ട എല്ലാ എലമെൻസും ചേർത്ത് പുറത്തിറക്കിയ ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ പ്രേക്ഷകരേയും ആരാധകരേയും സോഷ്യൽ മീഡിയ ഉപയോക്താക്കളേയും ഒരുപോലെ കരയിപ്പിച്ചൊരു […]
Read more

രേണു വിദേശത്തേക്ക് പോകുന്നത് എന്തിന്

കൊല്ലം : സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ വലിയ തോതിൽ ചർച്ചയാകുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരെ ആദ്യം ഉയർന്ന വിമർശനങ്ങൾക്ക് കാരണം. പിന്നാലെ മകൻ കിച്ചുവിന്റെ തുറന്നു പറച്ചിലുകളും ഓൺലൈൻ മീഡിയകളോടുള്ള സംസാരവുമെല്ലാം വിമർശനങ്ങൾക്ക് കാരണമായി. വിദേശത്തേക്ക് രേണു പോകുന്നത് സ്വർണം കടത്താനും കള്ളക്കടത്ത് നടത്താനുമാണെന്ന ആരോപണമടക്കമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചില വ്ലോ​ഗർമാരാണ് ഇത്തരം കടുത്ത ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്കും […]
Read more

മുസ്ലിം ലീഗ് വേണ്ടത്ര ജാഗ്രത കാണിച്ചില്ല

തിരുവനന്തപുരം: വഖഫ് നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി എസ്.വൈ.എസ്. രംഗത്ത്. വഖഫ് വിഷയത്തിൽ സമുദായ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി കുറ്റപ്പെടുത്തി. കേന്ദ്ര നിയമം നടപ്പാക്കാൻ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫ് സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയേക്കാൾ ഉപരിയായി, ഈ വിഷയത്തിൽ ഇടപെടുന്നതിൽ ലീഗിന് […]
Read more

സമരത്തിനെതിരെ മേജർ രവി

തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്‌ബുക്ക് ലൈവിൽ പങ്കുവച്ച വീഡിയോയിലാണ് മേജർ രവി സമരം നടത്തുന്ന വിദ്യാർഥികളെ വിമർശിച്ചത്. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നത്. സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണ സമയത്ത് ഇതിന് നേരെ ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. അമേരിക്കയിൽ നിന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് […]
Read more

രാഹുൽ കോമാളിയാണെന്ന് അഖിൽ മാരാർ

തിരുവനന്തപുരം: ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. ആദ്യം സമരത്തെ പിന്തുണച്ച അഖിൽ മാരാർ പതിവ് പോലെ ഇപ്പോൾ […]
Read more

Recent News