Category: latest

രാഹുൽ കോമാളിയാണെന്ന് അഖിൽ മാരാർ

തിരുവനന്തപുരം: ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. ആദ്യം സമരത്തെ പിന്തുണച്ച അഖിൽ മാരാർ പതിവ് പോലെ ഇപ്പോൾ […]
Read more

വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകി പി.കെ ശ്രീമതി

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി.കെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. വാര്‍ത്തകളുടെ ലിങ്കുകള്‍ ആടക്കമുള്ള ഉള്ളടക്കം ചോദ്യം ചെയ്താണ് പരാതി നൽകിയിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചിട്ട് 10 […]
Read more

വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം പാടുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാൽ മൂന്ന് കൊല്ലം വരെ തടവ് ശിക്ഷ നൽകാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിനോ അവഹേളിക്കുന്നതിനോ എതിരെയുള്ള നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് […]
Read more

സംസ്ഥാനത്തെ എഐ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആഗോള യാത്രാ വ്യവസായമേഖല ലക്ഷ്യമിട്ട് ഐബിഎസ് സോഫ്റ്റ്‌വേർ ഗ്രൂപ്പ് ആരംഭിച്ച എ.ഐ കമ്പനിയായ നാവിക് ടെക്നോളജി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മേഖലകളിലേക്കും നിർമിതബുദ്ധി കടന്നെത്തുകയാണ്. സംസ്ഥാനത്തും സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ എ.ഐ ഉപയോഗപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ ഡാഷ് ബോർഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിർമിതബുദ്ധി എത്തുമെന്നാണ് വിദഗ്ധർ […]
Read more

പെൻഷൻ വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ അജിത് കുമാർ. സിപിഎം നേതാവ് പി കെ ശ്രീമതി തന്റെ അമ്മയായ പി കെ ശ്രീമതിയുടെ പെൻഷൻ വാങ്ങിയിട്ടില്ലെന്നും പേരിലെ സാമ്യം കൊണ്ട് ഉണ്ടാക്കുന്ന വിവാദമാണെന്നും അജിത് കുമാർ പറഞ്ഞു. അറിവില്ലായ്മ കൊണ്ടോ മനപ്പൂർവ്വമോ ആണ് വിവാദമുണ്ടാക്കിയത്. സിപിഎം നേതാവ് പി കെ ശ്രീമതിക്ക് തന്റെ നിരുപാധിക പിന്തുണയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് […]
Read more

നടിയെ ആക്രമിച്ച കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുളള രണ്ട് പ്രതികളുടെ ആവശ്യം കൂടി ഹൈക്കോടതി തളളി. അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് കോടതി തളളിയത്. രണ്ട് പ്രതികളും കുറ്റകൃത്യത്തില്‍ സജീവമായി പങ്കെടുത്തവരാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുവ നടിക്കെതിരായ ലൈംഗിക അതിക്രമവും ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല […]
Read more

മന്ത്രി പി.കെ.ബഷീർ സെക്രട്ടറിയായ കോളജിൽ അഡ്മിഷന് കോഴയെന്ന് പരാതി; മാര്‍ച്ചുമായി യൂത്ത് ലീഗ്

മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴ വാങ്ങുന്നതായി ആരോപണം. മുസ്‍ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലേക്ക് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചു. പരസ്യ പ്രതിഷേധം ഉയർന്നതോടെ ലീഗ് നേതൃത്വം ഇടപെട്ട് അഡ്മിഷൻ നടപടികൾ നിർത്തിവെപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്‍റുമായ കൊണ്ടോട്ടി ഇഎംഇഎ കോളേജിന് എതിരെയാണ് ആരോപണം.വിദ്യാർഥികളിൽ നിന്ന് 25000 മുതൽ അരലക്ഷം രൂപ വരെ പണം വാങ്ങുന്നതായാണ്‌ ആരോപണം സംഭവത്തിൽ യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മറ്റിയാണ് […]
Read more

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട് ഉപയോഗം വര്‍ധിക്കാം. പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്. ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പുറത്തു നിന്ന് വൈദ്യുതി കിട്ടിയതിനാൽ നിയന്ത്രണമുണ്ടായില്ല. 83.61 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. അതേസമയം മുൻ ദിവസത്തെ അപേക്ഷിച്ച് ഉപയോഗം കൂടുതലായിരുന്നു. 90.56 ദശലക്ഷം യൂണിറ്റായിരുന്ന ഉപയോഗം. ഏറ്റവും ഒടുവിൽ പതിനാറിന് വൈകീട്ട് ഏഴു മണി മുതൽ 17ന് പുലര്‍ച്ച 12.50 വരെയായിരുന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Read more

സമരം ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികൾക്കൊപ്പമല്ല എന്ന പ്രചരണം നടക്കുന്നുവെന്നും എന്നാൽ മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുവാക്കൾക്ക് കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ തൊഴിൽ അവസരങ്ങളും സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ മേഖലയിൽ വികസനവും കൊണ്ടുവന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപിക്ക് സങ്കടമുണ്ട്. സമരം ചെയ്യാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുവാക്കൾക്ക് വേണ്ടി മോദി സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾ മറ്റാരും ഇതുവരെയും ചെയ്തിട്ടില്ല. പക്ഷെ അതിന് പകരമായി ചെയ്യാൻ […]
Read more

നാളെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജില്ലകളിലും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമാധാനപരമായ പ്രതിഷേധം നടത്താനാണ് ആഹ്വാനം. വിദ്യാര്‍ത്ഥികളുടെ ശബ്ദം രാജ്യമെമ്പാടും അലയടിക്കണമെന്ന് ഉറപ്പിച്ചാണ് കോക്രോച്ച് ജനത പാര്‍ട്ടി ഓരോ ജില്ലകളിലും പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നാളത്തെ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് […]
Read more

Recent News