Category: latest

ഇന്ത്യക്കെതിരായ ടി20 പരമ്പര; വെസ്റ്റ് ഇന്‍ഡീസ് ടീമിന് തിരിച്ചടി

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നേ വെസ്റ്റ് ഇന്‍ഡീസ് ടീമിന് തിരിച്ചടി. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ പരിക്കേറ്റ ജുവല്‍ ആന്‍ഡ്രൂവിന് കളിക്കാനാവില്ല. പകരക്കാരനായി അമീര്‍ ജാംഗുവിനെ വിന്‍ഡീസ് ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ നമന്‍ ധീറിന്റെ ക്യാച്ച് എടുക്കുന്നതിനിടയിലാണ് ആന്‍ഡ്രൂവിന്റെ വിരലിന് പരിക്കേറ്റത്. മറുപടി ബാറ്റിങ്ങിൽ താരത്തിന് ബാറ്റ് ചെയ്യാനും സാധിച്ചിരുന്നില്ല. പകരമെത്തുന്ന ജാംഗു വെസ്റ്റ് ഇന്‍ഡീസിനായി ഏഴ് ടി20 മത്സരങ്ങള്‍ അമീര്‍ ജാംഗു കളിച്ചിട്ടുണ്ട്. ആ മത്സരങ്ങളില്‍ നിന്ന് 120.74 സ്‌ട്രൈക്ക് റേറ്റില്‍ 163 […]
Read more

ടെൽ അവീവിലെ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടു; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്

ജെറുസലേം: ഫ്ലൈ ദുബായ് വിമനാനത്തിലുണ്ടായ ആക്രമണത്തില്‍ ലക്ഷ്യം വിമാനം റാഞ്ചല്‍ തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്ന സഹപൈലറ്റിന്റെ മൊഴി പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കുകയായിരുന്നു ലക്ഷ്യം എന്ന് സഹപൈലറ്റ് ഹമാം അല്‍ ഹമാമി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പൈലറ്റ് സ്മിത്ത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ ഈ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് കോ-പൈലറ്റ് മൊഴി നല്‍കി. […]
Read more

സ്വർണ്ണമാല തിരികെ നൽകാനെത്തിയ യുവ ഡോക്ടർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; സുഹൃത്തിനായി തിരച്ചിൽ ശക്തമാക്കി പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദിലെ മിയാപൂരിൽ 27കാരിയായ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു.തെലങ്കാനയിലെ ഹനുമകൊണ്ടയിൽ പീഡിയാട്രിക്സ് പി.ജി പഠിച്ചിരുന്ന ഡോ. കോമതി ശ്രീജനയാണ് മരിച്ചത്. എം.ബി.ബി.എസ് പഠനകാലത്ത് പരിചയപ്പെട്ട രവി കുമാറിന് സ്വർണ്ണമാല തിരികെ നൽകുന്നതിനായാണ് ശ്രീജന ഹൈദരാബാദിലെത്തിയതെന്നാണ് കുടുംബം പറയുന്നത്. സെപ്റ്റംബർ 30ന് മിയാപൂരിലെ ഹോട്ടലിൽ മുറിയെടുത്ത ശ്രീജനയെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് […]
Read more

സുരേഷ് ബാബുവിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് സൂചന

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയത് ലൈംഗീകാരോപണ പരാതിയെ തുടർന്നാണെന്നാണ് ഉയരുന്ന വാദം. എന്നാൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന. സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യുവതിയ്ക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി എന്നാണ് വിവരം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ […]
Read more

ദുബായ് സ്വർണ്ണവിപണിയിൽ വില വ്യതിയാനമില്ല

യുഎഇ സ്വർണ്ണ വിപണിയിൽ ഒരു മാസത്തിനിടെ ഉണ്ടായ വൻ വിലക്കുറവിന് ശേഷം നിരക്കുകൾ സ്ഥിരത കൈവരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ യുഎഇയിൽ സ്വർണ്ണവില ഗ്രാമിന് 35.75 ദിർഹത്തിന്റെ കുറവാണുണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ വാരത്തിൽ വില വ്യതിയാനമില്ലാതെ തുടരുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ പ്രകാരം തിങ്കളാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 498 ദിർഹമാണ് നിരക്ക്. വാരാന്ത്യത്തിൽ ഇത് 499 ദിർഹമായിരുന്നു. മറ്റ് വേരിയന്റുകളായ 22 കാരറ്റ് ഗ്രാമിന് 461 ദിർഹത്തിലും 21 […]
Read more

ലോകത്തിലെ നൂതന സമ്പദ്‌വ്യവസ്ഥയുടെ പട്ടികയില്‍ ആദ്യമായി ഇടം നേടി യുഎഇ

അബുദാബി: ലോകത്തിലെ 25 നൂതന സമ്പദ്‌വ്യവസ്ഥയുടെ പട്ടികയില്‍ ആദ്യമായി ഇടം നേടി യുഎഇ. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (wipo) സമാഹരിച്ച സൂചികയില്‍ 139 സമ്പദ് വ്യവസ്ഥയിലാണ് യുഎഇ 25ാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 30ാം സ്ഥാനത്തായിരുന്നു യുഎഇ.നാല് സൂചകങ്ങളില്‍ ആഗോളതലത്തില്‍ യുഎഇ ഒന്നാമതെത്തിയിട്ടുണ്ട്. സംരഭകത്വ നയങ്ങളും സംസ്‌കാരവും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സ്‌കെയില്‍ അപ്പുകള്‍ക്കുമുള്ള ധനസഹായം, ഗവേഷണ വികസനത്തിലും നൂതന സാങ്കേതിക വിദ്യകളിലുമുള്ള പുതിയ നിക്ഷേപങ്ങള്‍ എന്നിവയിലാണ് രാജ്യം ഒന്നാമതെത്തിയത്. ആറ് ഉപവിഭാഗങ്ങളിലായി […]
Read more

മുഖ്യമന്ത്രിക്കെതിരായ പരാതിയുമായി മല്ലികാർജുൻ ഖാർഗയെ കണ്ട് അടൂർ പ്രകാശ്

ന്യൂഡൽഹി: കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് ആക്കം കൂട്ടി മുഖ്യമന്ത്രി വി.ഡി സതീശനെതിരായ പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ കണ്ടു. തന്‍റെ പരാതികൾ അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് കൈമാറിയിട്ടുണ്ട്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സമയത്തിനായി അടൂർ പ്രകാശ് കാത്തിരിക്കുകയാണ്. പരാതി കൈമാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി യെസ്സിൽ ഒതുക്കി. രാഹുൽ ഗാന്ധി നാളെയാകും കാണുക എന്നാണ് വിവരം. ദീപദാസ് മുൻഷിയേയും കണ്ടു. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന […]
Read more

ബംഗളൂരു മെട്രോ പിങ്ക് ലൈൻ തുരങ്കപാത പൂർത്തീകരണത്തിലേക്ക്

ബംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈൻ തുരങ്കപാത പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. 2026 നവംബർ – ഡിസംബർ മാസങ്ങളിൽ ട്രയൽ റൺ തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 2027 മാർച്ച് മാസത്തോടെ ജോലികളെല്ലാം പൂർത്തീകരിക്കാനാണ് നിർമാതാക്കൾക്ക് ബിഎംആർസി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൽ കേളേന അഗ്രഹാര മുതൽ തവരക്കരെ വരെയുള്ള 7.5 കി.മീ എലിവേറ്റഡ് പാത ഈമാസം (2026 ഒക്ടോബറിൽ) തന്നെ ഉദ്ഘാടനം ചെയ്യുമെന്നും വിവരമുണ്ട്. പലവട്ടം നീട്ടിവെക്കപ്പെട്ടതാണ് ഈ ഉദ്ഘാടനം. പിങ്ക് ലൈനിന്റെ ആകെ നീളം 21.25 കിലോമീറ്ററാണ്. […]
Read more

മഹാത്മാ​ഗാന്ധിയെ അധിക്ഷേപിച്ച് റീൽ; കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

സൂറത്ത്: രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റ​ഗ്രാം റീൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ​ഗുജറാത്തിലെ കണ്ടന്റ് ക്രിയേറ്ററായ സൂറത്ത് സ്വദേശി സിമ്രാൻ പട്ടേലി(47)നെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.​ ഗാന്ധിജയന്തി ദിനത്തിന് തലേദിവസമാണ് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്ന രീതിയിൽ സിമ്രാൻ പട്ടേൽ റീൽ പങ്കുവെച്ചത്. 500 രൂപ നോട്ട് ഉപയോ​ഗിച്ച് അശ്ലീലപരാമർശങ്ങളടങ്ങിയതായിരുന്നു വീഡിയോ. വീഡിയോ വൈറലായതോടെ ​സാമൂഹികപ്രവർത്തകനായ ധർമേഷ് ​ഗാമിയാണ് സൂറത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഐടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും യുവതിയെ […]
Read more

യുഎഇ വിമാനത്താവളങ്ങളിൽ വൻ ലഹരിവേട്ട; രണ്ട് മാസത്തിനിടെ പിടികൂടിയത് 300 കിലോയിലേറെ മയക്കുമരുന്ന്

അബുദാബി: യുഎഇയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ പരിശോധനയിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി. രണ്ട് മാസത്തിൽ താഴെയുള്ള കാലയളവിൽ ലഹരിമരുന്ന് കടത്താനുള്ള 14 ശ്രമങ്ങളാണ് അധികൃതർ തടഞ്ഞത്. 300 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് അധികൃതർ വ്യക്തമാക്കുന്നത്.നാഷണൽ ആന്റി നാർക്കോട്ടിക്സ് ഏജൻസി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി എന്നിവയുടെ സംയുക്ത നീക്കത്തിലാണ് നടപടി. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിന് […]
Read more

Recent News