വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു
കൊച്ചി: വൈകുന്നേരങ്ങളില്‍ എറണാകുളത്തുനിന്ന് കോട്ടയം വഴി തെക്കന്‍ ജില്ലകളിലേക്ക് പോകുന്ന വേണാട് എക്‌സ്പ്രസ്സിലെ അമിത തിരക്കിന് പരിഹാരമായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂര്‍-കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. പുതിയ ട്രെയിന്‍ വൈകിട്ട് 4 മണിയോടെ എറണാകുളം ജങ്ഷനില്‍നിന്ന് (വേണാട് എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി) സര്‍വീസ് ആരംഭിക്കും. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, […]
Read more

