Category: latest

സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടിയെ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 18 ദിവസം തുടര്‍ച്ചയായി നിരാഹാരത്തിലിരുന്ന വാങ്ചുക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായം തേടാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി വ്യക്തമാക്കി. വ്യത്യസ്ത മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, വ്യക്തിസ്വാതന്ത്ര്യം, പൗരന്മാരുടെ ആരോഗ്യ […]
Read more

40 വർഷത്തെ വേൾഡ് കപ്പ് സ്‍മരണകളുടെ അപൂ‍ർവ്വ ഫുട്ബോൾ ലൈബ്രറി!

1986ൽ ഡീഗോ മറഡോണ മെക്സിക്കോയിൽ കപ്പുയർത്തിയത് മുതലുള്ള അപൂർവ്വ വാർത്താചിത്രങ്ങളും പത്ര റിപ്പോർട്ടുകളും നിറഞ്ഞ ഒരു വമ്പൻ ശേഖരം. കാൽപ്പന്തുകളി വെറുമൊരു കളി മാത്രമല്ല, ജീവിതം തന്നെ ആണെന്ന് പറയുകയാണ് ഹൊസ്‍ദുർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‍പെക്ടർ എ ആർ ശാ‍ങ്ഗധരൻ. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ഫുട്ബോളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും അപൂർവ രേഖകളും സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരം ഇന്ന് കായികപ്രേമികൾക്ക് കൗതുകമുണർത്തുന്ന ഒരു ഫുട്ബോൾ ലൈബ്രറിയായി മാറിയിരിക്കുകയാണ്. പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് […]
Read more

ലോർഡ്‌സിലെ ചരിത്ര സെഞ്ച്വറിക്ക് പിന്നാലെ വിരമിക്കൽ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്‌സിൽ ചരിത്ര സെഞ്ച്വറി കുറിച്ചതിന് പിന്നാലെ, വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോർഡ്‌സിലെ മൂന്നാം ഏകദിന മത്സരം രോഹിത്തിന്‍റെ അവസാന മത്സരമായിരിക്കുമെന്ന മാധ്യമ വാർത്തകളെയും വിമർശകരെയും തന്‍റെ ബാറ്റ് കൊണ്ടും വാക്കുകൾ കൊണ്ടും ഒരേപോലെ നിഷ്പ്രഭമാക്കുകയായിരുന്നു ഹിറ്റ്‌മാന്‍. മത്സരത്തിന് ശേഷം ബിസിസിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പുറത്തുനടക്കുന്ന ബഹളങ്ങളെ രോഹിത് തള്ളിക്കളഞ്ഞത്. എന്‍റെ ജോലി ബാറ്റ് ചെയ്യുക എന്നതാണ്. വരിക, കളിക്കുക, […]
Read more

സ്പെയിനിന്‍റെ കിരീടാഘോഷം തടസപ്പെടുത്തി ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അർജന്‍റീനയെ വീഴ്ത്തി ലോക ചാമ്പ്യൻമാരായ സ്പെയിൻ താരങ്ങൾക്കൊപ്പം ഫോട്ടോ ഫ്രെയിമിൽ തുടരാൻ ട്രംപ് ശ്രമിച്ചതാണ് വേദിയിൽ ആശയക്കുഴപ്പത്തിന് കാരണമായത്. ഒടുവിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ നേരിട്ട് ഇടപെട്ടാണ് ട്രംപിനെ സ്റ്റേജിൽ നിന്ന് മാറ്റിനിർത്തിയത്. സ്പെയിൻ നായകൻ റോഡ്രിക്ക് ജിയാനി ഇന്‍ഫാന്‍റിനോക്കൊപ്പം ചേര്‍ന്ന് ട്രോഫി കൈമാറിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സാധാരണയായി ഔദ്യോഗിക അതിഥികൾ […]
Read more

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ് ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. പാൽ കൊടുത്ത് കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മണ്ണാർക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച ആൺകുട്ടി.
Read more

സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ വെട്ടി കെ ഫോൺ സേവനം നിർത്തലാക്കി. ഇനി ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് കെ ഫോൺ ഇമെയിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. സംസ്ഥാനത്ത് 6000 സ്കൂളുകളിലാണ് കെ ഫോൺ സേവനം നൽകുന്നത്. ഒരു ഓഫീസിനും ഇനി മുതൽ സൗജന്യമില്ലെന്ന് കെ ഫോൺ അറിയിച്ചു. 2018 മുതൽ കെ ഫോൺ സേവനം ലഭിച്ച് തുടങ്ങിയത്. കെ ഫോൺ ആവശ്യമെങ്കിൽ അറിയിക്കണമെന്ന് സ്കൂളുകൾക്ക് […]
Read more

ജോലി കുറവ്; ശമ്പളം പകുതിയാക്കണമെന്ന ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

ലഖ്നൗ: ഉത്തർ പ്രദേശിൽ ജോലി കുറവായതിനാൽ ശമ്പളം പകുതിയാക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യണമെന്ന ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ. ഒറായ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റിങ്കു സിങ് റാഹി ആണ് അഞ്ചു പേജുള്ള കത്തുമായി സ്റ്റേറ്റ് അപ്പോയ്ൻമെൻ്റ് ആൻ്റ് പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിനെ സമീപിച്ചത്. തൻ്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ ഉത്തർ പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്ങും ബിജെപി എംഎൽഎ ഗൗരി ശങ്കർ വർമ്മയും ഇടപെടുന്നുണ്ടെന്നും കത്തിൽ ആരോപണമുണ്ട്. 2023 ബാച്ച് ഉത്തർ പ്രദേശിലെ കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് റിങ്കു […]
Read more

പൊതിച്ചോറിൽ നിലപാട് ഉറപ്പിച്ച് K.മുരളീധരൻ

തിരുവനന്തപുരം: ആശുപത്രിപരിസരത്ത് സംഘടനകൾ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഭൂമികൈയേറ്റക്കാരെ ഒഴിപ്പിച്ചതിന് അന്നം മുടക്കി എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ല. സംഘടനകളുടെ സ്വകാര്യ താല്പര്യങ്ങളാണ് പൊതിച്ചോറ് വിഷയവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിഷേധം ഉണ്ടാകാൻ കാരണമെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ വിലക്ക് പൂർണമായി തള്ളി വിതരണവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചപ്പോൾ, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. കോളേജിന്റെ അകത്തു ബാനർ കെട്ടാൻ രാഷ്ട്രീയ സംഘടനകൾക്ക് അധികാരമില്ല. ഡി.വൈ.എഫ്.ഐക്കോ […]
Read more

മുഖ്യമന്ത്രി- കെഎസ് യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി- കെഎസ് യു തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസ് സേവ്യറുമായി ഫോണില്‍ ബന്ധപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അലോഷ്യസിനെ ഫോണില്‍ ബന്ധപ്പെട്ടത്. നാളെയോ മറ്റന്നാളോ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. കെഎസ് യു അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് […]
Read more

‘സൈലൻ്റ് അറ്റാക്കാണ്’ ബിജെപി നടത്തുന്നതെന്ന് പി. ജയരാജൻ

തിരുവനന്തപുരം: യുഡിഎഫ് ഭരണം സംഘപരിവാറിന് വെടി മരുന്ന് ഉണക്കാനുള്ള സമയമെന്ന് പി ജയരാജൻ. അങ്ങനെയാണ് ഈ കാലത്തെ സംഘപരിവാറും കാണുന്നത്. സൈലൻ്റ് അറ്റാക്കാണ് ബിജെപി നടത്തുന്നതെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറ‍ഞ്ഞു. സംഘപരിവാറിന്റെ ഹിന്ദുത്വ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് പി ജയരാജൻ രം​ഗത്ത് വന്നിരിക്കുന്നത്. ഹൈന്ദവ ആരാധനാലയങ്ങളെ സംഘപരിവാർ ഹിന്ദുത്വ പ്രചരണ കേന്ദ്രമാക്കി മാറ്റുന്നുവെന്നും വിശ്വാസിയെ വർഗീയ വത്ക്കരിച്ച് ആർഎസ്എസിന്റെ അണികളാക്കാനുള്ള നീക്കം ആണ് നടക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു. വർഗീയ പ്രചരണങ്ങൾക്കെതിരെ ജനങ്ങളെ ഉണർത്തിക്കൊണ്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് […]
Read more

Recent News