Category: latest

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശൂർ,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂലായ് 17ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചു. ജൂലായ് 18 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ […]
Read more

തെരുവുനായ പ്രശ്‌നം: ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ; മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്‍, വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മൃഗങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യവും പരിസ്ഥിതിയും ഒരുമിച്ച് പരിഗണിക്കുന്ന ‘വണ്‍ ഹെല്‍ത്ത്’ സമീപനത്തിലൂടെ, മൃഗസംരക്ഷണ-ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന് മന്ത്രി പറഞ്ഞു. ‘കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും’ എന്ന വിഷയത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കേരള ഗ്രാമപഞ്ചായത്ത് […]
Read more

കനിപ്പന്തൽ പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ- പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂർത്തിയാക്കി കാർഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ഹാളിൽ കൃഷി വകുപ്പും ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പാക്കുന്ന കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് തുടക്കമിട്ട് സ്കൂൾ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. വിദ്യാലയങ്ങളിൽ ഫലവൃക്ഷ തോട്ടങ്ങൾ വളർത്തി വിദ്യാർത്ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക […]
Read more

കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കേരളത്തെ ഒരു പ്രധാന സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചയാണ് മന്ത്രിയുടെ ഓഫീസിൽ നടന്നത്. സെമികണ്ടക്ടർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി (Skilled Human Resource), സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിൽ ലഭ്യമാണ്. ഈ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നിക്ഷേപങ്ങൾ […]
Read more

പ്രിയദർശിനി’ പദ്ധതി വൻവിജയമെന്ന് മന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്ആർടിസി മുഖേന നടപ്പാക്കിയ സ്ത്രീകൾക്കും ട്രാൻസ്ജെന്റർ വ്യക്തികൾക്കുമുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻവിജയമായതായി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവറിലെ കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിയദർശിനി പദ്ധതിയിൽ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തിൽ നിന്ന് 12.71 ലക്ഷമായി ഉയർന്നു. നിലവിൽ കെഎസ്ആർടിസി യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും […]
Read more

ജനനായകൻ ഉമ്മൻചാണ്ടി വിട വാങ്ങിയിട്ട് മൂന്നാണ്ട്

തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് മൂന്ന് വർഷം തികയുന്നു. എന്നും ജനങ്ങൾക്കിടയിൽ മാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും നികത്താൻ കഴിയാത്ത വിടവ് ആണ്. രാഷ്ട്രീയത്തിലെ ഉയരങ്ങൾ കീഴടക്കിയിട്ടും, ജനങ്ങൾക്കിടയിൽ ജീവിക്കാനായിരുന്നു ഉമ്മൻ ചാണ്ടി എന്ന നേതാവ് ആഗ്രഹിച്ചത്. ഉമ്മൻചാണ്ടിയുടെ കരസ്പർശം പതിഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. ഏതൊരാൾക്കും ഇടനിലക്കാരനില്ലാതെ നേരിട്ട് സങ്കടം ബോധിപ്പിക്കാവുന്ന ഇടമായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്. അധികാരത്തിന്‍റെ വാതിലുകൾ […]
Read more

സൗദിയിലെ തബൂക്കിൽ തേൻ വേർതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും മൊബൈൽ യൂണിറ്റ്

റിയാദ്: സൗദിയിലെ തബൂക്കിൽ വിവിധ തേൻ ഉൽപാദന കേന്ദ്രങ്ങളിൽ തേൻ വേർതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ‘മൊബൈൽ യൂണിറ്റ്’ ആരംഭിച്ചു. ജലം, കാർഷിക മന്ത്രാലയത്തിന്റെ തബൂക്ക് ശാഖയുടെ കീഴിലാണ് പരിപാടി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തേൻ പരിശോധിച്ച് വേർതിരിക്കാനും പാക്ക് ചെയ്യാനുമുള്ള സേവനങ്ങൾക്ക് പുറമെ, മേഖലയിലെ വിദഗ്ധർ നൽകുന്ന ബോധവൽക്കരണ ക്ലാസുകളും ഈ മൊബൈൽ യൂണിറ്റ് വഴി കർഷകർക്ക് ലഭിക്കും. ഈ മൊബൈൽ യൂണിറ്റിന്റെ പര്യടനം തബൂക്ക് നഗരത്തിന്റെ ഉൾപ്രദേശങ്ങളിലും ദബ, അൽ-വജ്ഹ്, ഉംലുജ് എന്നീ ഗവർണറേറ്റുകളിലും നടക്കുമെന്ന് […]
Read more

യു.എസ് ബോണ്ടുകളിൽ നിക്ഷേപം ഉയർത്തി സൗദി

റിയാദ്: അമേരിക്കൻ ട്രഷറി സെക്യൂരിറ്റികളിലെ നിക്ഷേപം വീണ്ടും ഉയർത്തി സൗദി അറേബ്യ. കഴിഞ്ഞ മേയ് മാസത്തെ കണക്കുകൾ പ്രകാരം സൗദിയുടെ ബോണ്ട് നിക്ഷേപം മുൻ മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം വർധിച്ച് 140.3 ബില്യൺ ഡോളറിലെത്തി. ഇതോടെ, അമേരിക്കൻ കടപ്പത്രങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ 17ാം സ്ഥാനം നിലനിർത്താൻ സൗദിക്ക് കഴിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ വലിയൊരു മുന്നേറ്റമാണ് രാജ്യം നടത്തിയത്. 2025 മേയിലെ 127.7 ബില്യൺ ഡോളറിൽ നിന്ന് പത്ത് ശതമാനം വർധനവോടെ, […]
Read more

സലാലക്ക് സമീപം അറബിക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: സലാലയില്‍ നിന്ന് ഏകദേശം 239 കിലോമീറ്റര്‍ തെക്കായി അറബിക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകിട്ട് 4:01നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്നും കേന്ദ്രം പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലായി സൗദിയിലെ ജിസാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Read more

സൗദിയിലെ അറാറിലൂടെ കടത്താൻ ശ്രമിച്ച 42.6 Kg മെത്താംഫെറ്റാമൈൻ പിടികൂടി

റിയാദ്: സൗദിയിലെ ജാദിദത്ത് അറാറ അതിർത്തി കടന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സകാത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. രാജ്യത്തേക്ക് വന്ന ഒരു വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 42.6 Kg മെത്താംഫെറ്റാമൈൻ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സുമായി ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് മയക്കുമരുന്ന് ശേഖരം കൈപ്പറ്റാൻ കാത്തുനിന്നയാളെ സൗദിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും, മയക്കുമരുന്ന് കള്ളക്കടത്ത് തടഞ്ഞ് […]
Read more

Recent News