Category: latest

സൗദിയിലെ ആയുർദൈർഘ്യത്തിൽ വർധനവ് രേഖപ്പെടുത്തി

റിയാദ്: ആരോഗ്യ സേവനങ്ങൾ നവീകരിക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. 2022 ൽ 77 വയസ്സായിരുന്നു ശരാശരി ആയുർദൈർഘ്യമെങ്കിൽ 2024 ൽ സൗദിയിലെ ശരാശരി ആയുർദൈർഘ്യം 79 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2030 ഓടെ സൗദിയിലെ ശരാശരി ആയുർദൈർഘ്യം 80 വയസ്സിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് ചികിത്സിക്കുന്നതിനേക്കാളേറെ രോഗപ്രതിരോധത്തിന് മുൻഗണന നൽകുന്നതും, വിട്ടുമാറാത്ത രോഗങ്ങളുടെ മികച്ച മാനേജ്‌മെന്റും, രോ​ഗ പരിചരണ സംവിധാനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കിയതുമാണ് ഈ നേട്ടത്തിന് കാരണമായത്. മനുഷ്യന്റെ ആരോഗ്യത്തിനും സുസ്ഥിരമായ […]
Read more

ചരിത്ര നേട്ടത്തിൽ ഇന്ത്യൻ റെയിൽവേ; ആവി എൻജിനും ഹൈഡ്രജൻ വണ്ടിയും ഓടിച്ച് റെയിൽവേ

പയ്യന്നൂർ: തീയും പുകയുമായി മേട്ടുപ്പാളയത്ത് ‘തീവണ്ടി’ ഓടിക്കുന്ന റെയിൽവേ ഹരിയാനയിലെ ജിന്ദ്-സോനാപത് റൂട്ടിൽ ഓടിക്കുന്നത് ഹൈഡ്രജൻ വണ്ടിയാണ്. എൻജിനുകളിലെ നൂറ്റാണ്ടുകളുടെ വമ്പൻ മാറ്റവുമായി റെയിൽവേ ചരിത്രത്തിലേക്ക് കുതിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഹരിയാനയിലെ ജിന്ദ്-സോനാപത് റൂട്ടിലാണ് ആദ്യ ഹൈഡ്രജൻ തീവണ്ടിയോടിച്ചത്. നീരാവി മാത്രം പുറംതള്ളുന്ന എൻജിനാണ് ഇതിലുള്ളത്. മണിക്കൂറിൽ 110 കിലോ മീറ്റർ വേഗത്തിൽ ഓടും. ജിന്ദ്-സോനാപത് വണ്ടിയിൽ 2600 യാത്രക്കാരെയാണ് ഉൾക്കൊള്ളുന്നത്. 90 കിലോ മീറ്ററാണ് ദൈർഘ്യം. മേട്ടുപ്പാളയം-ഊട്ടി മീറ്റർഗേജ് യാത്രയിലാണ് ഇന്ത്യയിലെ ആദ്യവിഭാഗത്തിൽ പെടുന്ന ആവി എൻജിൻ […]
Read more

‘ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?’; വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ച് കെ കെ രാഗേഷ്

കണ്ണൂർ: ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിനാണ് കണ്ടതെന്നും അതിന്‍റെ ചെലവ് ആരാണ് വഹിച്ചതെന്നുമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ മറുപടി പറഞ്ഞില്ലെന്ന വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യമെന്ന വിഡ്ഢിച്ചോദ്യം മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത് തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി. […]
Read more

ഫിഫ ലോകകപ്പ് ഫൈനൽ: ഷക്കീറയും ബിടിഎസും മഡോണയും തകർക്കും, ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ ലോകോത്തര പോപ് താരങ്ങൾ അണിനിരക്കുന്ന മെഗാ സംഗീത വിരുന്ന് നടക്കാനിരിക്കെ, കളിക്കാരുടെ സുരക്ഷ മുൻനിർത്തി ഹാഫ് ടൈം ഇടവേളയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിഫ. ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ബ്രേക്ക്17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ സ്പാനിഷ്, അർജന്‍റീനൻ ഫുട്ബോൾ അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിച്ചു. സാധാരണയായി ഫുട്ബോൾ മത്സരങ്ങളിൽ നൽകുന്ന 15 മിനിറ്റ് ഇടവേളയേക്കാൾ വെറും രണ്ട് മിനിറ്റ് മാത്രമാണ് ഇവിടെ അധികമായി അനുവദിക്കുക. ഈ 17 മിനിറ്റിൽ 11 മിനിറ്റ് മാത്രമായിരിക്കും […]
Read more

ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ; ആന്ധ്രയിൽ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം

അമരാവതി: രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ […]
Read more

പ്ലീഡർ നിയമന വിവാദം: ‘കെ.എസ്.യുവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യുവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ. വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, അലോഷ്യസ് സേവ്യർ അടക്കമുള്ള KSU നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും. ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് […]
Read more

സംസ്ഥാനത്ത് സിഎന്‍ജി വില വീണ്ടും കൂട്ടി

കോഴിക്കോട്: സംസ്ഥാനത്ത് സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോക്ക് ഒന്നര രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിലെ വില കിലോക്ക് 101 രൂപയായി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ നേരത്തെ ഘട്ടം ഘട്ടമായി സിഎന്‍ജി വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധനവ്. സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന വാഹന ഉടമകള്‍ക്കും വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവില്‍ നിന്ന് ആശ്വാസം തേടി സിഎന്‍ജിയിലേക്ക് മാറിയവരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. ജൂലൈ 20ന് പാര്‍ലമെന്റ് […]
Read more

രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നാണ് വിക്ഷേണം നടക്കുക. സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജന്‍സിയായ സ്‌കൈറൂട്ട് എയറോസ്‌പേസാണ് വിക്രം-1 നിര്‍മ്മിച്ചിരിക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന ആദ്യ സ്വകാര്യ റോക്കറ്റ് കൂടിയാണ് വിക്രം-1. ഏകദേശം 12 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ സാധിക്കും. […]
Read more

‘ടിവി സീരിയൽ പോലെ പടം എടുക്കാൻ അറിയില്ല’; വരവ് സിനിമയ്ക്ക് വന്ന കമന്റുകൾക്ക് മറുപടിയുമായി സംവിധായകൻ ഷാജി കൈലാസ്

വരവ് സിനിമയ്ക്ക് വന്ന കമന്റുകൾക്ക് മറുപടി നൽകി സംവിധായകൻ ഷാജി കൈലാസ്. മകൻ റുഷിന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അശ്വന്ത് കോക്ക്, ഉണ്ണി വ്ലോ​ഗ്സ് എന്നിവരുടെ റിവ്യൂവിന് ആണ് മറുപടി. ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായിട്ടുണ്ടെന്നും. മെയ്ൻ ആർട്ടിസ്റ്റിനെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കുമെന്നും ഷാജി കൈലാസ് പറയുന്നു. ഷാജി കൈലാസിന്റെ വാക്കുകൾ: പറയട്ട് മക്കളേ..ഇത്രയും നെഗറ്റീവ് വരാന്‍ അത്രയും ഭയങ്കര പടമാണോ ഇത്. നമ്മള്‍ […]
Read more

‘KSUവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ല’; മന്ത്രി എം ലിജു

ആലപ്പുഴ: കെ.എസ്.യു.വിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് മന്ത്രി എം. ലിജു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെല്ലാം വളർന്നത് കെ.എസ്.യു.വിലൂടെയാണ്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക തിരക്കുള്ളതിനാലാണ് കെ.എസ്.യു. പ്രസിഡൻറിനെ കാണാഞ്ഞത്. ആലപ്പുഴയിൽ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചത് അംഗീകരിക്കാനാകില്ല. എസ്.ഐ.ടി. റിപ്പോർട്ട് സർക്കാരിനു മുന്നിൽ വന്നാൽ കൃത്യമായ നടപടിയുണ്ടാകും. നിയമത്തിന്റെ കരങ്ങളിൽനിന്ന് അവർ രക്ഷപ്പെടില്ലെന്നും ലിജു പറഞ്ഞു.
Read more

Recent News