‘വഖഫ് ബോർഡ് വിഷയം: ‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ആശങ്കപ്പെടുത്തുന്നതെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍. അതിരൂക്ഷ വിമര്‍ശനമാണ് എഡിറ്റോറിയലിലുള്ളത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. എജിയുടെ നിലപാടിലെ നിഗൂഢത മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നെന്നും വിമര്‍ശനം. വഖഫ് ബോര്‍ഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയമിക്കാത്ത രീതിയിലാണ് കേരളവും നിയമനം നടത്തിയത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമായിരുന്നെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാരുടെ വാദമുഖങ്ങളെ എ ജി തത്വത്തില്‍ അംഗീകരിച്ചെന്നും […]
Read more

