Category: latest

വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല

ദുബായ്: ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വാർത്തയ്ക്കെതിരെ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് രംഗത്തെത്തി. റോയിറ്റേഴ്സിൻ്റെ റിപ്പോർട്ട് തെറ്റാണെന്നും വാർത്താ മാധ്യമങ്ങൾ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും മീഡിയ ഓഫീസ് അറിയിച്ചു. ദുബായിലെ ബിസിനസ് കേന്ദ്രമായ ഡൗൺ ടൗണിൽ സ്ഫോടനം ഉണ്ടായെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. സ്ഫോടന ശബ്ദം കേട്ടവർ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയായിരുന്നു. റിപ്പോർട്ടിനെ തുടർന്ന് മേഖലയിൽ […]
Read more

വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളില്ല

കാര്‍ഡിഫ്: വിരാട് കോലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്. ഇരുവരും തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും, അവരുടെ ഔദ്യോഗിക ബന്ധത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും കൊടക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് കോലിയും ഗംഭീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എഡ്ജ്ബാസ്റ്റണില്‍ […]
Read more

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട്; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ശക്തമായി വെള്ളാപ്പള്ളി വിഷയം ഉന്നയിച്ചു.കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച നിലപാടിലാണ് ഡിവൈഎഫ്ഐ വിമർശനമുന്നയിച്ചത്. വെള്ളാപ്പള്ളിയോടുള്ള നിലപാടിൽ പിണറായി സർക്കാരിന് വീഴ്ച പറ്റിയെന്നായിരുന്നു വിശദീകരണം. വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഡിവൈഎഫ്ഐ പ്രതിനിധികളുടെ വിമർശനം. ജി സുധാകരനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ദേശീയതലത്തിൽ സിജെപിക്ക് […]
Read more

അർജന്‍റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ കാണാൻ ഡൊണാൾഡ് ട്രംപ് എത്തും

വാഷിംഗ്‌ടൺ: കാനഡക്കും മെക്സിക്കോക്കുമൊപ്പം അമേരിക്ക സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിന്‍റെ കിരീട പോരാട്ടം കാണാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്‍റീന – സ്പെയിൻ ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക. വ്യാഴാഴ്ച നടന്ന പ്രസ് ബ്രീഫിംഗിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയുടെ […]
Read more

സൂര്യ- ജിത്തു മാധവൻ ചിത്രം; ‘സൂര്യ 47’ ഷൂട്ടിംഗ് പൂർത്തിയായി

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിൽ നസ്രിയ നസിം ആണ് നായികയായി അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റെർറ്റൈനെർ ചിത്രം ഒരുങ്ങുന്നത്. […]
Read more

ഫിഫ ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ സ്ലാവോ വിന്‍സിക്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു. ജൂലൈ 19 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാകും. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ഫൈനല്‍ നിയോഗം പ്രഖ്യാപിച്ചപ്പോള്‍ വിന്‍സിക് വികാരാധീനനായി. റഫറിമാരുടെ സംഘത്തിന് മുന്നില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നയുടന്‍ സന്തോഷം അടക്കാനാവാതെ അദ്ദേഹം കണ്ണീരണിഞ്ഞു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിനന്ദനങ്ങളാല്‍ […]
Read more

പാർട്ടിയെ അവ​ഗണിക്കുന്നുവെന്ന് പരാതി; ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: സ്റ്റാഫ് നിയമനത്തില്‍ പാർട്ടി ഘടകങ്ങളില്‍ നിന്ന് വിമർശനം ശക്തമാകുന്നതിനിടെ മുസ്‍ലിം ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന് പാണക്കാട് ഔദ്യോ​ഗിക വസതിയിൽ ചേരും. യോ​ഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്യും. പിഎം ശ്രീയിലെ നിലപാടിലും ലീഗ് വ്യക്തത വരുത്തും. ഇന്ന് ചേരുന്ന യോഗത്തില്‍ പിഎം ശ്രീ ചര്‍ച്ച ചെയ്യും. നാളത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുമ്പ് നിലപാടില്‍ വ്യക്തത വരുത്തുമെന്നാണ് വിവരം. പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗവും ഇന്നാണ്. ഉപനേതാവ് പദവിക്കായി സമ്മർദം […]
Read more

‘മൂകാംബിക സന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിച്ചത്’; സി.പി.എം. ജനറൽസെക്രട്ടറി എം എ ബേബി

ന്യൂഡൽഹി: മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി. തങ്ങൾ ആരുടെയും വിശ്വാസത്തിനെതിരല്ല. ക്ഷേത്രത്തിൽ പോവുന്നതിന് സി.പി.എം എതിരാണെന്ന പ്രചാരണമുണ്ടാകുന്നുവെന്നും എം എ ബേബി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ പാടുണ്ടോ?. മൂകാംബിക ക്ഷേത്രത്തിൽ തന്റെ എത്രയോ സുഹൃത്തുക്കളാണ് പോകുന്നത്. ആരാധനാലയങ്ങളില്‍ പോകുന്നതിനെ സിപിഎം ഒരിക്കലും വിമര്‍ശിക്കില്ല. കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും വിമര്‍ശിക്കില്ലെന്നും എംഎ ബേബി വ്യക്തമാക്കി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം […]
Read more

‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ’; മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമർശനവുമായി ജിൻ്റോ ജോൺ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് കെപിസിസി വക്താവ് ജിന്റോ ജോണ്‍. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികള്‍ മാത്രമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്കിൽ കുറിച്ചു. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍ ആണല്ലോയെന്നാണ് ജിന്റോ ജോണ്‍ പറയുന്നത്. അക്കാദമിക, രാഷ്‌ട്രീയ രംഗങ്ങള്‍ മുതല്‍ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാം. അവര്‍ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവത്ക്കരണത്തിലൂടെ അനുദിനം മുന്നേറും. രാജാവിനേക്കാള്‍ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി […]
Read more

മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കരുത്; ഡിജിപിയുടെ സർക്കുലർ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ന്യൂഡൽഹി: മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലർ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു മാസത്തേക്കാണ് സർക്കുലർ സ്റ്റേ ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചത്. പരാതികളെത്തുടർന്നായിരുന്നു ഈ നടപടി. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ഉത്തരവ് […]
Read more

Recent News