Category: latest

ലക്ഷ്വറി ബസുകൾ നിരത്തിലിറക്കുമെന്ന് ​​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കോടികൾ കൊടുത്ത് വാങ്ങിയ ലക്ഷ്വറി ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി. നാല് കോടി മുടക്കി വാങ്ങിയ രണ്ട് ലക്ഷ്വറി ബസുകൾ സെൻട്രൽ വർക് ഷോപ്പുകളിൽ നിരത്തിലിറക്കാനാകാതെ കിടക്കുകയായിരുന്നു. മുൻ മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും സർക്കാർ നികുതിയിളവ് നൽകാത്തതിനാലാണ് ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ പോയത്. എന്നാൽ ബസ് ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു.’നിലവിൽ രണ്ട് ബസുകളാണ് നമ്മുടെ പക്കലുള്ളത്. ഇത്തരത്തിലുള്ള ആഡംബര ബസുകൾ അധികം വാങ്ങുന്നത് സർക്കാരിന്‍റെ നിലപാടല്ല. എങ്കിലും, […]
Read more

പ്രഭാസിന്റെ ബ്രഹ്‍മാണ്ഡ ചിത്രം; ‘ഫൗസി’ റിലീസ് തീയതി പ്രഖ്യാപിച്ചു

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുടിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസിന്‍റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് […]
Read more

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം

മലപ്പുറം: പാർട്ടിയെ അവ​ഗണിക്കുന്നുവെന്ന പരാതിയെ തുടർന്ന് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്റ്റാഫ് നിയമനവും പി.എം ശ്രീയും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം. നേരത്തെ, സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിയുടെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷകസംഘടനകളുടെയോ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ പല വിഷയങ്ങളുമായി […]
Read more

വഖഫ് ബോര്‍ഡ് ഭരണം സര്‍ക്കാർ നിയന്ത്രണത്തിൽ

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബോർഡ് ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വഖഫ് ബോർഡിൻ്റെ ദൈനംദിന ഭരണച്ചുമതല സർക്കാരിലെ ജോയിൻ്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. വഖഫ് നിയമ ഭേദഗതിക്ക് ശേഷം നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ വഖഫ് ബോർഡ് രൂപീകരിച്ചതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ […]
Read more

ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞ‌രുടെ കൂട്ട രാജി ?

ബെം​ഗളൂരു: ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടരാജി. ഏതാനും മാസങ്ങൾക്കിടെ 120-ഓളം ശാസ്ത്രജ്ഞരെങ്കിലും രാജിവെച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇതോടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിയതായും ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ​ഗൻയാൻ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് വിആർഎസ് എടുക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ടിലുള്ളത്. ബെം​ഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് മാത്രം 80-ഓളം പേരാണ് ജോലിവിട്ടത്. വി എസ് എസ് സിയിൽനിന്ന് […]
Read more

‘ശശികലയോടുള്ള അനുഭാവപൂർണമായ സമീപനമെങ്കിലും കെഎസ്‍യുവിനോട് കാണിക്കേണ്ടതായിരുന്നു’; മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ്

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചുവെന്ന് വി ആർ അനൂപിൻ്റെ വിമർശനം. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയോട് കാണിച്ച അനുഭാവപൂർണമായ സമീപനം കോൺഗ്രസ്, കെഎസ്‌യു നേതാക്കളും അർഹിക്കുന്നു എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി ആർ അനൂപ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെഎസ്‌യു […]
Read more

വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

തിരുവനന്തപുരം: പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി.സിദ്ദിഖ് . മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ഡാറ്റ ബേസിൽ കേരളത്തിനും ആക്സസ് നൽകും. റബർ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തതിന് റോളർ വാങ്ങുന്നതിനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കള്ളാടി ദുരന്തത്തിൽ ഓൺലൈൻ ആയി പ്രിയങ്ക ഗാന്ധി യോഗങ്ങളിൽ പങ്കെടുത്തു. ഒരാളുടെ ഇടപെടൽ സാന്നിധ്യം കൊണ്ടല്ല, വിദൂരതയിൽ നിന്നാണെങ്കിലും ഫലപ്രദമായി ഇടപെട്ടു.ദുരന്തത്തിൽ മരിച്ച കുടുംബത്തിൽ ഇല്ലാത്ത പരാതി […]
Read more

പ്രോട്ടീൻ ബാറുകൾ പതിവായി കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ

പേശികളുടെ നന്നാക്കൽ, കോശ പ്രവർത്തനം, സംതൃപ്തി എന്നിവയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും ഉയർന്ന അളവിൽ സംസ്കരിച്ചതും ഷെൽഫ്-സ്റ്റേബിൾ ആയതുമായ ബാറുകൾ ഏറെ ആരോ​ഗ്യകരമാണെന്നാണ് പലരും കരുതുന്നത്. പ്രോട്ടീൻ ബാറുകൾ പതിവായി കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. വിശപ്പിനെ നിയന്ത്രിച്ചുനിർത്തുന്നതിൽ പ്രോട്ടീൻ വളരെ ഫലപ്രദമാണ്. വിശപ്പ് ഉണ്ടാക്കുന്ന ഹോർമോണായ ‘ഗ്രെലിൻ’ (ghrelin)-ന്റെ പ്രവർത്തനത്തെ ഇത് തടയുകയും, അതേസമയം വയറു നിറഞ്ഞതായി തലച്ചോറിന് സന്ദേശം നൽകുന്ന ‘പെപ്റ്റൈഡ് YY’ (PYY), ‘GLP-1’ എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി ജെ ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം ഹരിപ്പാട് […]
Read more

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്

മനാമ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ അൽ ഹിലാൽ മനാമ സെൻട്രൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ്. നിർദ്ധനരായ രോഗികളോട് ഉമ്മൻ ചാണ്ടി കാണിച്ച കാരുണ്യത്തിന്റെയും കരുതലിന്റെയും ഓർമ്മ പുതുക്കലായാണ് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഒഐസിസി ഭാരവാഹികൾ കൂട്ടിച്ചേർത്തു. ക്യാമ്പിൽ […]
Read more

Recent News