Category: latest

നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. മിറ്റിഗേഷൻ റിപ്പോർട്ടിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി വെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ നിയമസഹവേദിയുടെ കണ്ടെത്തലുകൾ റിപ്പോർട്ടിലില്ല. പ്രതിയ്ക്ക് ചികിത്സ കൊടുക്കാത്തത് കൊണ്ടാണ് രണ്ടാം കൊലപാതകമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് എങ്ങനെ അംഗീകരിക്കും? ജയിലിൽ ജോലി ചെയ്യുന്ന പണം ഇരകളായ സുധാകരൻ്റെ മക്കൾക്ക് നൽകാമെന്ന് പ്രതി ചെന്താമരയുടെ […]
Read more

ബിഡികെ മെഡിക്കൽ ക്ലാസും അവാർഡ് ദാനവും വെള്ളിയാഴ്ച

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്ലാസും അവാർഡ് ദാനവും ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് 7 മുതൽ ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിനോദ് ഭാസ്‌ക്കരൻ മെമ്മോറിയൽ അവാർഡ് ഡോ: അമർജിത്ത് കൗർ സന്ധുവിന് കൈമാറും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ […]
Read more

‘കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കും’: സിബിഎസ്ഇയുടെ പുതിയ നീക്കത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷ നിർബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരെ സുപ്രീംകോടതി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾക്കായി തയ്യാറെടുക്കാൻ തുടങ്ങുന്ന ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് മേൽ പുതിയൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ബിവി നാഗരത്നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ ഇത് ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും ഈ തീരുമാനം കുട്ടികളിലെ സമ്മർദ്ദം […]
Read more

കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് കാലത്ത് ഗുരുതര ക്രമക്കേടെന്ന് നടന്നെന്ന് ആരോപണം. 2019-2020 കാലത്തെ ഇടപാടില്‍ 46 ലക്ഷം രൂപ കാണാതായെന്നാണ് വിവരം. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചെന്നും ആരോപണമുണ്ട്. ലാബുകളില്‍ നിന്നുള്ള വരുമാനം ബാങ്കില്‍ അടച്ചില്ല. ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയും പണം കവര്‍ന്നെന്നുമാണ് കണ്ടെത്തല്‍. ആരോഗ്യമന്ത്രി നല്‍കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 – 2020 കൊവിഡ് കാലത്താണ് അടിമുടി ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തല്‍. ആശുപത്രി […]
Read more

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പലുടമകൾക്ക് നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച ഈ ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ മേഖലയിലെ കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുത്. ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് കമ്പനികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും […]
Read more

മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവുമെന്ന് മന്ത്രി റോജി എം ജോൺ. സർക്കാർ അധികാരത്തിൽ എത്തി രണ്ടാം ദിവസമാണ് പ്രതിഷേധം ഉണ്ടായത്. അന്ന് തന്നെ പറഞ്ഞിരുന്നു ഈ കുടുംബങ്ങളെ വഴിയാധാരമാക്കില്ലെന്ന്. 5 സെന്റ് സ്ഥലവും 1000 സ്‌ക്വയർ ഫീറ്റിൽ കുറിയാത്ത വീടും നിർമിച്ചുനൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അത് ഇന്ന് യാഥാർഥ്യമാകുന്നു. സ്പോൺസർഷിപ്പിലൂടെയാണ് അത് കണ്ടെത്തിയത്. 50 വർഷത്തിലധികമായി തർക്കത്തിൽ […]
Read more

വാഹന മോഡിഫിക്കേഷൻ: ഇളവുകൾ ദുരുപയോഗം ചെയ്താൽ വാഹനം കണ്ടുകെട്ടുമെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന മുന്നറിയിപ്പുകളുമായി ഗതാഗത വകുപ്പ്. മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ സർക്കാർ പൊതുവെ അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്യുകയോ അത് ദുരന്തങ്ങളിലേക്ക് നയിക്കുകയോ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പത്രസമ്മേളനത്തിൽ അറിയിച്ചു. വാഹനങ്ങൾക്ക് പുറത്തേക്ക് വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിക്കുന്ന രീതിയിലുള്ള സ്പീക്കറുകൾ (വോക്കൽ) ഘടിപ്പിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൽ പാട്ട് വെച്ച് പുറത്ത് നൃത്തം ചെയ്യുന്നതിനിടെ വണ്ടി അബദ്ധത്തിൽ […]
Read more

ഡെങ്കിയേക്കാൾ വില്ലൻ വ്യാജ കൊതുകുതിരികൾ: മുന്നറിയിപ്പുമായി വിദഗ്ധർ

നമ്മുടെ ഒരു പ്രധാന ശല്യക്കാരാണ് കൊതുകുകൾ. മലേറിയ, ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പരത്തുന്നതിനാൽ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഇവയെ തുരത്തുന്നതിനായി സാധാരണ ഉപയോഗിക്കുന്നത് കൊതുകുതിരികളാണ്. വിപണിയിൽ പലനിറത്തിലും മണത്തിലുമുള്ള കൊതുകുതിരികൾ ലഭ്യമാണ്. എന്നാൽ ഇത്തരം വ്യാജ കൊതുകുതിരികൾ ഡെങ്കിയേക്കാൾ മാരകമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഡോക്ടർ‌മാർ. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം കൊതുകുതിരികളും യാതൊരുവിധ സർക്കാർ അനുമതിയോ രജിസ്ട്രേഷനോ ഇല്ലാത്തവയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളേക്കാൾ വേഗത്തിൽ ഇവ മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് […]
Read more

യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടത്; കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫിന് 102 സീറ്റ് കിട്ടി എന്നത് വലിയ കാര്യമായി കാണേണ്ടതില്ല. ഇനിയും തെരഞ്ഞെടുപ്പ് വരാനുണ്ട്. യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി പ്രസിഡൻ്റ് ഉണ്ടാവണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല. മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് […]
Read more

‘എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് എം എം മണിയുടെ രീതി, പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല’; മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം. മണിയുടെ പ്രസ്‌താവനയിൽ മറുപടിയുമായി വനം വകുപ്പ് മന്ത്രി ഷിബുബേബി ജോൺ. പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല. എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അത് അങ്ങനെ ശീലിച്ചുപോയി. അതിന് മറുപടി പറഞ്ഞ് സമയംകളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ? അദ്ദേഹത്തിന്റെ പ്രായംവെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കും. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി. […]
Read more

Recent News