കൊച്ചി: കൂത്താട്ടുകുളം കാക്കൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോയ വിവാഹ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ വയോധികരടക്കം 35 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇടതുവശത്ത് കൂടി പോയ ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.
ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ്സ് വെട്ടിച്ചതോടെ പെട്രോൾ പമ്പിൻ്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസ്സ് തട്ടി ഇരുചക്ര വാഹനത്തിലെ യാത്രികന് റോഡിലേക്ക് മറിഞ്ഞ് വീഴുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Post Views: 39



