Category: latest

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ. എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.‌‌‌‌ഇ ഡി കത്ത് പരി​ഗണിച്ച് എഫ്ഐആർ നേരിട്ട് രജിസ്റ്റർ ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് […]
Read more

ചേർത്തലയിൽ വാഹനാപകടം; വയോധികന് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴയിലെ ചേർത്തലയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ കാർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് വയോധികന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പൊലീസും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായിരുന്നോയെന്നും വ്യക്തമാകേണ്ടതുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷന് സമീപമുള്ള […]
Read more

ഡൽഹി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം, സന്ദർശനങ്ങൾ റദ്ദാക്കി അമിത് ഷാ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ക്രമസമാധാന നില വിലയിരുത്തിയതിനെ തുടർന്ന് 70 കമ്പനി കേന്ദ്രസേനയെക്കൂടി അധികമായി ഡൽഹിയിൽ വിന്യസിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് 40-ഉം ഛത്തീസ്ഗഢിൽ നിന്ന് 30-ഉം കമ്പനി സേനയെയാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരും ദിവസങ്ങളിലെ തന്റെ ഔദ്യോഗിക സന്ദർശനങ്ങൾ റദ്ദാക്കി ഡൽഹിയിൽ തുടരുകയാണ്. അതേസമയം, സി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങളിൽ […]
Read more

കളമശ്ശേരി കേസ്: ശ്രീരാജ് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചു; ചാറ്റ് വിവരങ്ങള്‍ പൊലീസിന്

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ മുഖ്യപ്രതി ശ്രീരാജ് സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചുവെന്ന് കണ്ടെത്തല്‍. ഇത്തരത്തില്‍ പതിനഞ്ച് യുവതികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. യുവതികള്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ശ്രീരാജിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണ്ണായക ചാറ്റ് വിവരങ്ങള്‍ ലഭിച്ചത്. അഭിമുഖത്തിനായി എത്തിയ യുവതികളെ കേട്ടശേഷം പരാതിയുണ്ടെങ്കില്‍ കേസ് എടുത്ത് നീങ്ങാനാണ് പൊലീസ് തീരുമാനിച്ചത്. പ്രതി ശരണ്യയ്ക്ക് പുറമെ സ്പായിലെ മറ്റു ജീവനക്കാരുടെ പശ്ചാത്തലവും അന്വേഷിക്കും. പ്രതികളുടെയും ഇടപ്പള്ളിയിലെ സ്പായുടെയും ബാങ്ക് അക്കൗണ്ടുകള്‍ […]
Read more

തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര്; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര് വാർത്തകൾക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ദിവ്യ എസ് അയ്യർ. പോരും മത്സരവും ഇല്ലെന്നും മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന പഴിയെ ഇതുവരെ കേട്ടിട്ടുള്ളൂ, ഒരാളോടും പോരും മത്സരവും ചേരിതിരിവും ഉണ്ടായിട്ടില്ല. വ്യക്തമായ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്. പ്രചാരണങ്ങൾ ഭാവന വിരാജിതമാണ്. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പോസ്റ്റില്‍ വ്യക്തമാക്കി. തദ്ദേശ വകുപ്പിലെ മാലിന്യ മുക്ത കേരളം പരിപാടിയിൽ ഉന്നത […]
Read more

ഇറാൻ ബന്ധം! ഇന്ത്യൻ കമ്പനികൾക്ക് US ഉപരോധം

ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണം. രണ്ട് ഇന്ത്യൻ കമ്പനികൾക്കും അഞ്ച് വ്യക്തികൾക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന SSPL Solutions, Samudra Marine Services Private Limited എന്നീ കമ്പനികളാണ് യുഎസിന്റെ നടപടിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇറാന്റെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയെന്ന ആരോപണമാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ ഈ നീക്കം. ഇറാനിയൻ പെട്രോളിയം, പെട്രോളിയം ഉൽപ്പന്നങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വ്യാപാരവുമായി […]
Read more

എൽഡിഎഫ് പരാജയപ്പെടാൻ കാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല; കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണം വോട്ടർപട്ടിക പരിഷ്ക്കരണമാണെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. വോട്ടർപട്ടിക പരിഷ്ക്കരണം പല കാരണങ്ങളിൽ ഒന്നാകാം. ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേർക്കാനും യുഡിഎഫ് എസ്ഐആറിനെ ഉപയോഗിച്ചു. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ ജാഗ്രത കാട്ടിയതിനാൽ വലിയ അട്ടിമറി നടന്നിട്ടില്ലെന്നും ശൈലജ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആർ കാരണമായെന്ന കോക്രോച്ച് ജനതാ പാർട്ടി […]
Read more

സൗദി വിമാനത്താവളത്തിൽ ആക്രമണം, 3 മരണം

സൗദി അറേബ്യയിൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്ട്, റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. മരിച്ചവരിൽ സൗദിയ വിമാനക്കമ്പനിയിലെ പൈലറ്റും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് മരണവിവരം സ്ഥിരീകരിച്ചതെന്ന് വാർത്തയിൽ പറയുന്നു. ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണം സൗദി എയർലൈൻസിന്റെ വിമാനത്തിന് നേരെയായിരുന്നുവെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. […]
Read more

അക്കൗണ്ടിൽ 3500 കോടി! ഞെട്ടി സൂപ്പർമാർക്കറ്റ് ഉടമ

ഒരു സുപ്രഭാതത്തിൽ ബാങ്ക് അക്കൗണ്ടിൽ 3500 കോടിയിലേറെ രൂപ, തൃപ്പൂണിത്തുറയിലെ ഒരു സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് സംഭവിച്ചത് വിശ്വസിക്കാനാകാത്ത അനുഭവം. കോടികൾ അക്കൗണ്ടിൽ കണ്ടപ്പോൾ സന്തോഷത്തേക്കാൾ ഉപരി എന്താണ് സംഭവിച്ചതെന്ന ആശങ്കയിലായി ഉടമ സുമേഷ് കുമാർ. തൃപ്പൂണിത്തുറയിലെ ദർശന സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായ സുമേഷ് കുമാർ പതിവുപോലെ അക്കൗണ്ട് ബാലൻസ് പരിശോധിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ 3500 കോടിയിലധികം രൂപ, ഇത്രയും വലിയൊരു തുക എവിടെനിന്ന് എത്തിയെന്നറിയാതെ അദ്ദേഹം ഉടൻ ബാങ്ക് അധികൃതരെ […]
Read more

നാനയുടെ മരണത്തിലും വിവാദം! തനുശ്രീക്കെതിരെ പ്രതിഷേധം

ബോളിവുഡ് താരം നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ പുതിയ വിവാദം! നടി തനുശ്രീ ദത്ത നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. നാനാ പടേക്കറെക്കുറിച്ച് തനുശ്രീ നടത്തിയ രൂക്ഷമായ പ്രതികരണത്തിനെതിരെ ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. നാനാ പടേക്കറുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ തനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് തുടക്കമിട്ടത്. തനിക്ക് പ്രധാനപ്പെട്ട ഒരു പരിപാടി നടക്കാനിരിക്കുകയാണെന്നും, നാനയുടെ മരണവാർത്തയെ തുടർന്ന് മാധ്യമശ്രദ്ധ തന്റെ പരിപാടിയിൽനിന്ന് […]
Read more

Recent News