Category: latest

‘ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്നു’; ഗവർണർക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘന‌മാണെന്നും ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണെന്നും ​ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നത്. ഇത് അത്യന്തം ഗുരുതരമായ സാഹചര്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം […]
Read more

‘ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറും’; ധാരണാപത്രം പുറത്തുവിട്ട് ഇറാൻ

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം പുറത്ത്. 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്. അന്തിമ ധാരണ ഒപ്പിട്ട് മുപ്പത് ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറുമെന്നും അറുപതു ദിവസത്തേക്ക് ഹോർമുസിൽ ഇറാൻ പണം ഈടാക്കില്ലെന്നും ധാരണാപത്രത്തിൽ പറയുന്നു. ശേഷം ഒമാനുമായി ചേർന്ന് ഹോർമുസ് കൈകാര്യം ചെയ്യുമെന്നും ഹോർമുസിൽ പിന്നീട് ഇറാൻ പണം ഈടാക്കുമെന്നും ധാരണാപത്രത്തിലുണ്ട്. അതേസമയം,ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി […]
Read more

പ്രധാന ഭാ​ഗങ്ങള്‍ പൂര്‍ത്തിയാക്കി ‘അതിമനോഹരം’; ഇനി ശബരിമല ഉള്‍പ്പെടുന്ന അവസാന ഷെഡ്യൂള്‍

ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണം തൊണ്ണൂറ് ദിവസത്തോളം പൂർത്തിയാക്കി തൊടുപുഴയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണം ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. ജൂൺ ഇരുപതോടെ നിലവിലെ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും. ജൂൺ അവസാന വാരത്തിൽ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഷെഡൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ […]
Read more

ശിവസേനയിൽ ലയിക്കാൻ ഒരുങ്ങി ശിവസേന(യു.ബി.ടി.)യിലെ ആറ് വിമത എം.പി.മാർ

മുംബൈ: ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിക്കാനൊരുങ്ങുന്ന ശിവസേന (യു.ബി.ടി.)യിലെ ആറ് വിമത എം.പി.മാർ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ ഷിന്ദേ പക്ഷത്തെ എം.പി.മാർ ഇരിക്കുന്നതിന് സമീപം തങ്ങൾക്കും സീറ്റുകൾ അനുവദിക്കണമെന്ന് ഇവർ സ്പീക്കറോട് ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടി അതിന്റെ യഥാർഥ പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിച്ചതായി വിമത എം.പി.മാർ സ്പീക്കറെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഭാവിയിൽ കോൺഗ്രസിൽ ശിവസേനയെ ലയിപ്പിക്കാൻ താക്കറെ പക്ഷ നേതാക്കൾക്ക് പദ്ധതിയുണ്ടായിരുന്നു എന്നാണ് വിമതരുടെ […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. പുലര്‍ച്ചെ 4 മുതല്‍ രാത്രി 10 വരെ പരിമിത വിമാന സര്‍വീസുകള്‍ മാത്രമാണു നടത്തുക. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്ന് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പരിമിതമായ തോതില്‍ സര്‍വീസിന് അനുമതി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ടെര്‍മിനല്‍ ഒന്നിന് സാരമായ കേടുപാടുകള്‍ സംഭവിച്ചത് നിരവധി വിമാന സര്‍വീസുകള്‍ക്ക് തടസസപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. […]
Read more

ഭിന്നശേഷി വിദ്യാഭ്യാസ-പുനരധിവാസ രംഗത്ത് ദേശീയ മാതൃകയായി നിഷിനെ ഉയർത്തും: മന്ത്രി അബ്ദുൾ ഗഫൂർ

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സന്ദർശിച്ച് സ്ഥാപനത്തിന്റെ വിവിധ അക്കാദമിക്, ക്ലിനിക്കൽ, ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തി. 1997-ൽ ചെറിയ രീതിയിൽ ആരംഭിച്ച നിഷ് ഇന്ന് ഭിന്നശേഷി വിദ്യാഭ്യാസം, പുനരധിവാസം, ഗവേഷണം, അസിസ്റ്റീവ് ടെക്‌നോളജി, ഉൾക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസം എന്നിവയെ സമന്വയിപ്പിക്കുന്ന രാജ്യത്തെ തന്നെ സവിശേഷ സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായുള്ള ഉന്നത വിദ്യാഭ്യാസം, റീഹാബിലിറ്റേഷൻ സയൻസസിലെ പ്രൊഫഷണൽ കോഴ്‌സുകൾ, ക്ലിനിക്കൽ സേവനങ്ങൾ, […]
Read more

നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

വാഷിങ്ടൻ: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍മേനോന്‍. അടുത്ത മാസം 14 ന് അഫ്ഗാനിസ്ഥാനിൽ നിന്നാണ് വിക്ഷേപണം നടക്കുക . എക്സ്പെഡിഷൻ 75 ന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്നത്. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. റഷ്യയുടെ സോയൂസ് MS 29 എന്ന പേടകത്തിലാണ് യാത്ര നടത്തുന്നത്. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനിൽ മേനോൻ. തി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും […]
Read more

വാഹനങ്ങളിൽ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

റിയാദ്: രാജ്യത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമാകുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില മൂലം ഇത്തരം വസ്തുക്കൾ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പവർ ബാങ്കുകൾ, മൊബൈൽ ഫോൺ ബാറ്ററികൾ, ലൈറ്ററുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, പെർഫ്യൂം കുപ്പികൾ, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയ വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ ദീർഘനേരം വയ്ക്കരുതെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. കടുത്ത ചൂടിൽ […]
Read more

എച്ച്പിവി വാക്സിൻ സ്വീകരിച്ചവരിൽ സെർവിക്കൽ കാൻസർ ബാധിച്ചുള്ള മരണസാധ്യത ഗണ്യമായി കുറയും- പഠനം

സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള വാക്സിൻ സ്വീകരിച്ച പെൺകുട്ടികളിൽ ഗർഭാശയഗള കാൻസർ ബാധിച്ചുള്ള മരണസാധ്യത പൂജ്യമായി കുറഞ്ഞുവെന്ന് പഠനം. ലാൻസെറ്റ് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നാണ് പഠനം പുറത്തുവന്നിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചതുവഴി ഇതുവരെ 200 പേരുടെ ജീവൻ രക്ഷിക്കാനായെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2008-ൽ സ്കൂൾ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് എച്ചിപിവി കുത്തിവെപ്പ് നൽകാൻ തുടങ്ങിയതിനു ‌ശേഷം മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് പഠനം പറയുന്നു. 2020-നും 2024- […]
Read more

കുവൈത്തിൽ ‌പാസി ജീവനക്കാരനടക്കം 2 പേർ അറസ്റ്റിൽ

കുവൈത്ത് : പ്രവാസികളുടെ താമസവിലാസങ്ങൾ വ്യാജമായി തിരുത്തിയും കൃത്രിമം കാണിച്ചും നിയമവിരുദ്ധമായി സിവിൽ ഐഡി കാർഡുകൾ നൽകിവന്ന തട്ടിപ്പ് സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റെക്കോർഡുകളിലാണ് പ്രതികൾ വ്യാപകമായി തിരുത്തലുകൾ വരുത്തിയത്. ഇവരിൽ പ്രധാന പ്രതി അതോറിറ്റിയിലെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത കുവൈത്ത് സ്വദേശിയാണ്. ഇടപാടുകൾക്ക് ഒത്താശ ചെയ്ത ഇയാളുടെ ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്. വ്യാജ വിലാസങ്ങൾ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തു നൽകുന്നതിന് ഓരോ ഇടപാടിനും 100 […]
Read more

Recent News