Category: latest

നിയന്ത്രണം നഷ്ടപ്പെട്ട കാർ പട്രോളിംഗ് പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു

കാസർ​ഗോഡ്: കാസർ​ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ പാഞ്ഞുകയറി. കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്. രണ്ട് പൊലീസുകാർക്ക് സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇതുവരെയും ആദ്യം […]
Read more

ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ: ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കവേയാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് ടവറിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തം ദുബൈ സിവിൽ ഡിഫൻസ് ടീമുകൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. നിരവധി കാറുകളായി പൊലീസ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശത്തേക്ക് ഗതാഗതവും കാൽനടയാത്രയും തടഞ്ഞു.
Read more

സുരക്ഷ വർധിപ്പിക്കാൻ സി.ഡി.എ.എയുമായി കൈകോർത്ത് ടൂറിസം മന്ത്രാലയം

മസ്‌കത്ത്: ഒമാനിലെ സാഹസിക ടൂറിസം രംഗത്ത് സുരക്ഷ വർധിപ്പിക്കാനായി പൈതൃക ടൂറിസം മന്ത്രാലയവും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സഹകരണ പരിപാടിയിൽ ഒപ്പുവച്ചു. പ്രത്യേക രക്ഷാപ്രവർത്തന, ആംബുലൻസ് ശേഷി വികസിപ്പിച്ചും റിസ്‌ക് മാനേജ്‌മെന്റ് രീതികൾ മെച്ചപ്പെടുത്തിയുമാണ് സുരക്ഷ വർധിപ്പിക്കുക. പർവതപ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥരെ സജ്ജമാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. വളർന്നുവരുന്ന സാഹസിക ടൂറിസം മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്താനാണ് കരാർ ലക്ഷ്യമിടുന്നത്. പൈതൃക ടൂറിസം മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ […]
Read more

കുപ്പി ഒന്നിന് 1 രൂപ സെസ്; ലഹരിവിരുദ്ധ ക്യാമ്പയിന് കരുത്തേകാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തില്‍ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലഹരിമരുന്ന് […]
Read more

യുഎഇയിൽ ചൂടേറും; ഇന്ന് താപനില ക്രമേണ വർധിക്കും

അബൂദബി: ജൂൺ 18 വ്യാഴാഴ്ച യുഎഇയിൽ താപനില ക്രമേണ വർധിച്ചേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). അബൂദബിയിൽ 42°C വരെയും ദുബൈയിൽ 40°C വരെയും താപനില ഉയർന്നേക്കും. മസീറ 48°C, റസീൻ 47°C, അൽ ഖുവ, ജിസ്‌യൂറ 46°C , സൈഹാൻ 45°C എന്നിവയായിരിക്കും രാജ്യത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങൾ. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറോട്ട്, രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം.
Read more

ഓപ്പറേഷൻ തൂഫാൻ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി സാദിഖലി തങ്ങൾ

കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം. വിദഗ്ധരെ ഉൾപ്പെടുത്തി മഹല്ലുകളിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നൽകണമെന്നും സാദിഖലി തങ്ങൾ ഖാസിയായിട്ടുള്ള മഹല്ലുകൾക്ക് നിർദ്ദേശം നൽകി.
Read more

കൊലയ്ക്ക് കാരണം പിണക്കം; അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ആസൂത്രിതം

പത്തനംതിട്ട: ഗവിയില്‍ മീനാറിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലാപതകത്തില്‍ പ്രതി പിടിയില്‍. മൂഴിയാര്‍ സ്വദേശിയായ വിനോദ് കുമാര്‍ ആണ് പിടിയിലായത്. പ്രതി ആസൂത്രിത കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലം അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവര്‍ തമ്മില്‍ കുറെക്കാലമായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇവര്‍ അകലുന്ന സാഹചര്യം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രതി സമാനമായ കേസില്‍ ജയിലിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതി ഇയാളില്‍ നിന്നും അകന്നത്. അങ്കണവാടിയിലേക്ക് പോകും വഴി […]
Read more

ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത് കുഴപ്പമില്ലെന്ന് ഡൊണാൾഡ് ട്രംപ്

പാരീസ്: ഇറാനിൽ കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നത്കൊണ്ട് പ്രശ്‌നമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മറ്റു രാജ്യങ്ങൾക്ക് ഇത് ഉണ്ടെങ്കിൽ, അവർക്ക് ഇത് ഇല്ലാത്തത് അൽപ്പം അനീതിയാണ് എന്നും ട്രംപ് പറഞ്ഞു. ‘സൗദി അറേബ്യക്കും ഖത്തറിനും മിസൈൽ ഉണ്ടെങ്കിൽ, ഞാൻ പറയും ഇറാനും കുറച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ല’ ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ഒന്നാംഘട്ട കരാർ ഫ്രാൻസിൽ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. മിസൈലുകളല്ല പ്രശ്‌നമെന്നും ആണവായുധമാണ് പ്രശ്‌നമെന്നും ട്രംപ് വ്യക്താക്കി. മിസൈലുകൾക്ക് ചെറിയ ആഘാതങ്ങളെ […]
Read more

ദുര്‍മന്ത്രവാദം ചെയ്യുന്നു’ എന്ന സംശയം; വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി ഡോക്ടര്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി തൊഴിലുടമയായ ഡോക്ടര്‍. ഡോക്ടര്‍ മനീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ദ്ധനാണ് പ്രതിയായ മനീഷ്. വീട്ടുജോലിക്കാരിയായ മീന എന്ന സ്ത്രീയെ ഇവര്‍ കത്തിയും ബാറ്റും ഉപയോഗിച്ച് കൊലപ്പെടുത്തിയന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ രക്തക്കുളത്തില്‍ കിടക്കുന്നതായി സമീപവാസികളില്‍ ഒരാള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം […]
Read more

രണ്ട് തവണ ദേശീയഗാനം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ

ചെന്നൈ: ഇന്ന് തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണർ ഇതിനെ പുതുയുഗപ്പിറവി എന്നാണ് വിശേഷിപ്പിച്ചത്. തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും അവസാനിക്കുമ്പോൾ ദേശീയഗാനവും ആയിരുന്നു തമിഴ്നാട്ടിലെ കീഴ്വഴക്കം. ഇന്ന് തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും പാടി. വീണ്ടും ദേശീയഗാനം ആലപിച്ചാണ് സഭ അവസാനിപ്പിച്ചത്. പിന്നാലെ ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന നിലപാടെന്ന് ലോക്ഭവൻ പ്രതികരിച്ചു. ലോക്ഭവനും സർക്കാരും തമ്മിലുള്ള സുന്ദര ബന്ധത്തിന്റെ തുടക്കമാണ് ഇതെന്നും ഗവർണർ പറഞ്ഞു. വന്ദേമാതരം […]
Read more

Recent News