Category: latest

ടെലഗ്രാം താൽക്കാലികമായി നിരോധിച്ച സംഭവം; കമ്പനി ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ഡൽഹി: നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ടെലഗ്രാം മെസ്സേജിങ് ആപ് താൽക്കാലികമായി നിരോധിച്ചതിനെതിരെ കമ്പനി ഡൽഹിഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം. നിയമവിരുദ്ധ കാര്യങ്ങൾക്ക് ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്നും കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പോലും പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. ഭീകരവാദത്തിന് വരെ ടെലഗ്രാം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, ഐടി ആക്ട് സെക്ഷൻ 69 എ പ്രകാരം ഈ നിരോധനം നിലനിൽക്കുമോ എന്നാണ് പരിശോധിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഒരു സംഭവത്തിന്റെ പേരിൽ മുഴുവൻ ആപ്പും നിരോധിക്കണമോ എന്നതാണ് […]
Read more

‘ഭരണം കിട്ടിയത് നിങ്ങൾക്ക് സുഖിക്കാനല്ല’; പല പാർട്ടിക്കാരും പരാതി പറയുന്നുവെന്ന് നിഖിൽ പൈലി

ഇടുക്കി: ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന കാര്യം മന്ത്രിമാരും എംഎൽഎമാരും അത് മറക്കരുതെന്നും നിഖിൽ. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടിൽ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സിൽബന്ധികളെ കസേരയിൽ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം […]
Read more

നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി

കൊച്ചി: നടന്‍ നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തള്ളി. രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും തമ്മില്‍ തര്‍ക്കമുണ്ടായത്. 2012-ലായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാണ കരാര്‍. ഇതില്‍ നിര്‍ബന്ധിത ആര്‍ബിട്രേഷന്‍ കരാര്‍ ഇല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കരാറിന്റെ യഥാര്‍ത്ഥ […]
Read more

വിവാഹ വാഗ്ദാനം നൽകി ‘ യുവതിയെ പീഡിപ്പിച്ചു, പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

കാസർകോട്: വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. 39 വയസ്സുള്ള യുവതിയാണ് പരാതിക്കാരി. 10 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹ ബന്ധം വേർപെടുത്തിയ യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി. ആറാം പ്രതി കിരൺ,എട്ടാം പ്രതി ഷഫീഖ്,പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ അപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നേരത്തെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് […]
Read more

തെറ്റായ രീതിയിൽ മരുന്ന് ഉപയോ​ഗിച്ച് പ്രചരണം; രണ്ട് ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ആരോഗ്യ മന്ത്രാലയം

റിയാദ്: പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ സൗന്ദര്യവർദ്ധക ഉത്പന്നത്തിന്റെ പരസ്യം പ്രചരിപ്പിച്ച രണ്ട് ഡോക്ടർമാരുടെ പ്രൊഫഷണൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് ആരോഗ്യ മന്ത്രാലയം. എക്സ്റ്റേർണൽ ഉപയോഗത്തിനുള്ള ‘എക്സോസോം’ എന്ന ഉത്പന്നം സുരക്ഷിതമായ കുത്തിവെപ്പ് എന്ന രീതിയിൽ പ്രചരിപ്പിച്ചതിനാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ഹെൽത്ത് പ്രൊഫഷൻസ് പ്രാക്ടീസ് നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിലാണ് ഇവർ പരസ്യം ചെയ്തതെന്ന് മന്ത്രാലയം കണ്ടെത്തി. ലൈസൻസ് റദ്ദാക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ തന്റെ സഹോദരനായ മറ്റേ ഡോക്ടറിൽ നിന്ന് ഈ കുത്തിവെപ്പ് സ്വീകരിക്കുന്ന രീതിയിലാണ് വീഡിയോ […]
Read more

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു

ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തു. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read more

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്തിനു വിലക്ക് ഏർപ്പെടുത്തി യുഎഇ

ദുബായ്: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ അവയുടെ പൂർണ്ണ സവിശേഷതകൾ ആക്‌സസ് ചെയ്യാനോ അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന ഈ പുതിയ പ്രമേയത്തിലെ നിരവധി വ്യവസ്ഥകൾ മന്ത്രിസഭ പ്രഖ്യാപിച്ചു. മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാൻ സമ്മതം നൽകിയാലും, […]
Read more

ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ മാറ്റി നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കെ ജെ റീനയുടെ പരാതി പരിഗണിച്ചാണ് നടപടി. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയിൽ റീന ചൂണ്ടിക്കാണിച്ചിരുന്നത്. നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ സർക്കാർ പിഴവ് തിരുത്തിയിരുന്നു. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. […]
Read more

17കാരനെ മര്‍ദിച്ച സംഭവം; എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ കേസ്

ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചത്. മാനേജര്‍ അടക്കം മൂന്ന് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റെജി, ബെന്നി , സിജോ എന്നിവരെയാണ് പ്രതിചേര്‍ത്തത്. കട്ടപ്പന പൊലീസ് അന്വേഷണം പത്തനംതിട്ട പൊലിസിന് കൈമാറും. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ക്രൂരമര്‍ദനമേറ്റത്. മൂന്നു മാസമായി വര്‍ഷിപ്പിങ് സെന്റില്‍ താമസിച്ച് […]
Read more

Recent News