Category: latest

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചത്. ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാളെ വണ്ടിപ്പെരിയാര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് […]
Read more

ഒമാനിലെ റുസ്താഖിൽ ബം​ഗ്ലാദേശ് വനിതയെ കാണാനില്ല; സഹായം തേടി ആർ.ഒ.പി

മസ്കത്ത്: ഒമാനിലെ റുസ്താഖിൽ നിന്നും കാണാതായ ബംഗ്ലാദേശ് സ്വദേശിനിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്. ‘അക്തർ ഷാ ജാൻ’ എന്ന ബംഗ്ലാദേശ് വനിതയെയാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നും കാണാതായത്. റോയൽ ഒമാൻ പൊലീസിന്റെ സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കഴിഞ്ഞ മെയ് 31 ബുധനാഴ്ചയാണ് അക്തർ ഷാ ജാൻ തന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പിന്നീട് ഇവർ തിരിച്ചെത്തിയിട്ടില്ലെന്നും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ […]
Read more

പിഎംശ്രീയിൽ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് കെ.എസ്.യു

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പി.എം.ശ്രീ പദ്ധതിയിൽ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് കെ.എസ്.യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കുറിച്ചത്. എൽഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങളെ പ്രതിരോധിച്ചവരാണ് കെഎസ്‌യുവെന്നും നിലപാടിൽ പിന്നോട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.മുന്‍ എല്‍ഡിഎഫ് […]
Read more

മക്കയിൽ ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് സ്വീകരണം നൽകി

മക്ക: ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹജ്ജ് തീർഥാടകരുടെ ആരോഗ്യപരിചരണത്തിനായി കേരളത്തിൽ നിന്ന് ഡെപ്യൂട്ടേഷനായി മക്കയിലെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് സൗദി കേരള ഫാർമസിസ്റ്റ്‌സ് ഫോറത്തിന്റെ (SKPF) നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നൽകി. മക്കയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ ഫാർമസിസ്റ്റുകളും എസ്.കെ.പി.എഫ് പ്രവർത്തകരും പങ്കെടുത്തു. ഹജ്ജ് തീർഥാടകരുടെ ആരോഗ്യപരിപാലന രംഗത്ത് ഫാർമസിസ്റ്റുമാർ വഹിക്കുന്ന സേവനങ്ങൾ മഹത്തരമാണെന്നും തീർഥാടകർക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയും സേവനങ്ങളും ഉറപ്പാക്കുന്നതിൽ അവരുടെ പങ്ക് നിർണായകമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Read more

പ്രിയദർശിനി റദ്ദാക്കണം: പൊതുതാൽപര്യ ഹർജിയിൽ വാദം പൂർത്തിയായി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ് സർക്കാർ പുതുതായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പൊതുതാത്പര്യ ഹർജിയിൽ വാദം പൂർത്തിയാക്കി കേരള ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ ആനുകൂല്യം സാധാരണക്കാരായ അധ്വാനിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്നും ഇത് […]
Read more

കുട്ടികളുടെ സുരക്ഷയ്ക്ക് ആപ്പുകൾക്കും ഗെയിമുകൾക്കും കർശന നിയന്ത്രണം

റിയാദ്: സൗദി അറേബ്യയിൽ കുട്ടികളുടെയും കൗമാരക്കാരുടെയും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കും മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സൗദി ശൂറ കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മിഷ്അൽ ബിൻ ഫഹം അൽ സുലാമിയുടെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് റെഗുലർ സെഷനിലാണ് രാജ്യത്തെ സാമൂഹിക-സാമ്പത്തിക-ഗതാഗത മേഖലകളെ നവീകരിക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. കൗൺസിൽ അംഗങ്ങളായ നാസർ അൽ ദുഗൈതർ, മുഹമ്മദ് അൽ അഖീൽ എന്നിവരുടെ നിർദേശപ്രകാരം, ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുടുംബങ്ങളെ […]
Read more

പിഎം ശ്രീ: കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല; മന്ത്രി ഷാജി

തിരുവനന്തപുരം: പിഎം ശ്രീ’യുമായി ബന്ധപ്പെട്ട് നടത്തിയ നിലപാട് മാറ്റി മന്ത്രി കെ.എം. ഷാജി. പ്രതിപക്ഷത്തായിരുന്നപ്പോൾ, പിഎം ശ്രീ പദ്ധതി സി.പി.എമ്മും ആർ.എസ്.എസും തമ്മിലുണ്ടാക്കിയ ഒരു ‘ഡീൽ’ ആണെന്നായിരുന്നു ഷാജിയുടെ ആരോപണം. എന്നാൽ മന്ത്രിസ്ഥാനത്തെത്തിയപ്പോൾ, കഴിഞ്ഞ സർക്കാർ എടുത്ത ഒരു സമീപനത്തിൽ നിന്നും പെട്ടെന്ന് മാറിനിൽക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതി വലിച്ചു ചവറ്റുകൊട്ടയിലെറിയുമെന്ന് മുൻപ് ഷാജി പ്രസംഗിച്ചിരുന്നു. എന്നാൽ, നിലവിൽ താനൊരു ഉത്തരവാദിത്വപ്പെട്ട മന്ത്രിയാണെന്നും മുൻ സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പെട്ടെന്ന് […]
Read more

ജനവാസ കേന്ദ്രത്തിലെ രഹസ്യസ്ഥലത്ത് റെയ്ഡ്; അനധികൃതമായി പ്രവർത്തിച്ച ഭക്ഷ്യസംഭരണ കേന്ദ്രം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ മുബാറക് അൽ-കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് വൻ റെയ്ഡ് നടത്തി. സ്വദേശികൾ താമസിക്കുന്ന സ്വകാര്യ പാർപ്പിട സമുച്ചയം നിയമവിരുദ്ധമായി പലചരക്ക് കടയായും ഭക്ഷ്യ സംഭരണ കേന്ദ്രമായും ഉപയോഗിച്ചിരുന്ന വിദേശി തൊഴിലാളികളെയാണ് അധികൃതർ പിടികൂടിയത്. യാതൊരുവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും കൃത്യമായ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഇല്ലാതെയുമാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ […]
Read more

‘പൗഡർ കുട്ടികളുടെ ദേഹത്ത് വീണു’; തിരുവനന്തപുരത്ത് 9 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. വട്ടപ്പാറ LMS സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നം ഉണ്ടായത്. 9 സ്കൂൾ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്‌കൂളിൽ ക്‌ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. 9 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി കൊണ്ട് വന്ന പൗഡർ ദേഹത്ത് വീണുണ്ടായ ബുദ്ധിമുട്ടെന്ന് പ്രാഥമിക വിവരം. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.
Read more

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: മോസ്‌കോയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അധികൃതര്‍ അടിയന്തര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കാനായി ലക്ഷ്യമിട്ട നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള വ്യോമഗതാഗതത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളായ ഷെരെമെത്യേവോ, ദൊമോദെദോവോ, നൂക്കോവോ, ഷുക്കോവ്‌സ്‌കി എന്നിവിടങ്ങളിലാണ് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. നൂറുകണക്കിന് […]
Read more

Recent News