ട്രാഫിക് പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വിപുലമായ പരിശോധനകളിൽ കണ്ടെത്തിയത് ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ. ജൂൺ എട്ട് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിലാണ് 19,938 നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് പുറമെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2,736കേസുകളും ഇതേ കാലയളവിൽ പൊലീസ് കൈകാര്യം ചെയ്തു. വിവിധ കേസുകളിൽ നിയമപാലകർ തിരയുന്ന 51 പിടികിട്ടാപ്പുള്ളികളെയും […]
Read more

