Category: latest

വിജയ് ദേവരകൊണ്ടയും രശ്‍മികയും 180 വിദ്യാര്‍ഥികൾക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു

മെെസൂർ: മാര്‍ച്ചില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ നല്‍കിയ വാഗ്‍ഗാനം പാലിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. പ്രദേശത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഒന്‍പത്, പത്ത് ക്ലാസുകളില്‍ മികച്ച വിജയം നേടിയ 180 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് താന്‍ നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചത്. തെലങ്കാനയിലെ ബല്‍മൂര്‍ മണ്ഡലിലെ തുമ്മന്‍പെട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കൊപ്പമെത്തിയാണ് വിജയ് ദേവരകൊണ്ട സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. വിജയ് ഗേവരകൊണ്ടയുടെ അച്ഛന്‍ ദേവരകൊണ്ട ഗോവര്‍ധന്‍ റാവുവിന്‍റെ […]
Read more

പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി; ഒത്തുതീർപ്പിനൊരുങ്ങി കോൺഗ്രസ്

കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഒത്തുതീർപ്പിനൊരുങ്ങി കോൺഗ്രസ്. രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. സ്വതന്ത്രകൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടത്തിന് രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ. എന്നാൽ ആ ധാരണയിൽ കൗൺസിലർമാർക്കിടയിൽ അതിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനും പ്രതികരിച്ചു. വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച ഡിമാൻഡ് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് മാസം കഴിയുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം പുളിക്കക്കണ്ടം കുടുംബത്തിന് […]
Read more

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വര്‍ണ ഉരുപ്പടി കാണാതായ സംഭവം; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടിടി വിനോദന്‍ അറസ്റ്റില്‍. വിഷയത്തിൽ നിയമനടപടി വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിന് പിന്നാലെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ എട്ട് മാസം മുന്‍പ് നടത്തിയ ഓഡിറ്റിങ്ങിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ടിടി വിനോദന്‍റെ പേരില്‍ പോലീസ് കേസ് […]
Read more

RSS മേധാവിയുടെ പരിപാടിയിൽ വി.സിമാർ പങ്കെടുത്ത സംഭവം; മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തെ അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാരുടെ അന്തസിനും നിരക്കാത്തതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ആണ് ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് […]
Read more

മന്ത്രി കെ മുരളീധരനെതിരെ വിദ്വേഷ കമൻ്റ്; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വിദ്വേഷ കമൻ്റ് നൽകിയ CPIM പ്രവർത്തകനെതിരെ കേസ് എടുത്തു പോലീസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി താമരശ്ശേരി പോലീസാണ് കേസെടുത്തത്. കെപിസിസി അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം ആരോഗ്യമന്ത്രി കോഴിക്കോട് എത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റയിൽവേ സ്റ്റേഷനിൽ വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് […]
Read more

വിമാനം താഴ്ന്ന് പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ കെ ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെ 8.30നാണ് സംഭവം നടന്നത്. വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോവുകയായിരുന്നു എന്നാണ് പരാതി. അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. സംഭവം സിയാല്‍ അധികൃതരെ അറിയിച്ചെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞമാസവും നെടുമ്പാശ്ശേരിയില്‍ സമാനമായ സംഭവം നടന്നിരുന്നു. […]
Read more

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു. നാല് ദിവസമായി ഉല്‍പ്പാദനം പൂര്‍ണമായി നിലച്ച നിലയിലാണ്. മദ്യം പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമായത്. ബെവ്‌കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി. വസ്തുക്കള്‍ ഇല്ല എന്ന് കാട്ടി ടിഎസ്‌സിഎല്‍ മാനേജര്‍ നാലുതവണ എംഡിക്ക് കത്ത് നല്‍കിയിരുന്നു. […]
Read more

കൻ്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാതെ മുഖ്യമന്ത്രി; അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ വെച്ചാണ് കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞ് തന്നില്ലെന്ന് പിണറായി പറഞ്ഞത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദഹം തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. താൻ ആകാവുന്ന അത്രയും വേഗത്തിൽ […]
Read more

നേതാക്കളില്‍ കുറ്റം ചാര്‍ത്തി സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത് CPIM രീതിയല്ല; എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും തന്നെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും എന്നാൽ അത് നടക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. തന്നെയും പിണറായിയെയും മാറ്റിയിട്ട് വേറെ ആരെ വെക്കുമെന്നും എം. വി ഗോവിന്ദന്‍ ചോദിച്ചു. തിരുവനന്തപുരം മേഖല റിപ്പോര്‍ട്ടിങ്ങിലാണ് എം. വി ഗോവിന്ദന്റെ പരാമര്‍ശം വന്നത്. സെക്രട്ടറിയറ്റ് പുന:സംഘടിപ്പിക്കുമെന്നതും ആലോചനയില്‍ ഇല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്ന പ്രചാരണം തെറ്റാണ്. നേതാക്കളില്‍ കുറ്റം ചാര്‍ത്തി സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത് സിപിഐഎം […]
Read more

പ്രിയദർശിനി സൗജന്യ യാത്ര; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓർഡിനറി- കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായി. സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യ യാത്ര ഒരുക്കിയിരിക്കുന്ന ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ […]
Read more

Recent News