Category: latest

രാജ്യത്തെ സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയംപൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന്റെയും നിരീക്ഷണം ശക്തമാക്കുന്നതിന്റെയും ഭാഗമായി കുവൈത്തിലുടനീളം നടത്തിയ സംയുക്ത പരിശോധനകളിൽ വിവിധ സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ ആരോഗ്യ മന്ത്രാലയം 50 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. രോഗബാധകൾ പടരുന്നത് തടയുന്നതിനുള്ള ഇൻഫെക്ഷൻ കൺട്രോൾ മാനദണ്ഡങ്ങൾ, കൃത്യമായ ശുചീകരണ- അണുനശീകരണ പ്രക്രിയകൾ, ജീവനക്കാരുടെ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനയെന്ന് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ- മുൻദിർ അൽ-ഹസാവി […]
Read more

കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയിയ അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടുകയായിരുന്നു പ്രതികളെന്ന് മന്ത്രാലയം അറിയിച്ചു. റെയ്ഡിനിടെ വ്യാജനിർമാണത്തിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകൾ എന്നിവ […]
Read more

കോഴിക്കോട് വീണ്ടും ഷിഗെല്ല; പയ്യോളിയിൽ ഒമ്പത് വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി തുറയൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ 9 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയില്‍ നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമേ കോളറ ആശങ്കയും തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ ഷിഗെല്ല കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. രോഗലക്ഷണം കാണിക്കുന്നവർ ആശുപത്രി നിർദേശം അനുസരിച്ച് ചികിത്സ തേടുന്നതിനൊപ്പം വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പഴകിയ ഭക്ഷ്യ പദാർത്ഥങ്ങളും മോശം വെള്ളവും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്. […]
Read more

പ്രിയദര്‍ശിനി സൗജന്യ യാത്ര: ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും

കൊച്ചി: സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന് വിനാശകാലേ വിപരീത […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം: ഉറവിടം സംബന്ധിച്ച നിര്‍ണായക വിവരം എസ്‌ഐടിക്ക്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച നിര്‍ണായക വിവരമാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്നത്. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ എന്നി ഗ്രൂപ്പുകളില്‍ നിന്നാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്നാണ് എസ്‌ഐടി പറയുന്നു. ബാവുപ്പാറ സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. വടകര സ്‌ക്വാഡ് അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് എസ്‌ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ ഗ്രൂപ്പ് […]
Read more

തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്

കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്ന് കൊച്ചി പൊലീസിനു നിർദേശം ലഭിച്ചു. തൊപ്പിഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു […]
Read more

IPS തലപ്പത്തെ അഴിച്ചുപണി; മാറ്റത്തിൽ അസൗകര്യം അറിയിച്ച് കെ കാര്‍ത്തികും ടി നാരായണനും

തിരുവനന്തപുരം: ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അതൃപ്തി പരസ്യം. നിലവിലെ സ്ഥലംമാറ്റത്തില്‍ അസൗകര്യം അറിയിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ സമിപിച്ചു. വീണ്ടും മാറ്റം വേണമെന്നാണ് ആവശ്യം. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് ടി നാരായണനും തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് കെ കാര്‍ത്തികും അറിയിച്ചു. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയില്‍ നിന്നാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെ മാറ്റിയത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്നു കെ കാര്‍ത്തിക്. ഇവിടെ നിന്നും തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി സ്ഥലം […]
Read more

എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് അന്തരിച്ചു

പാലക്കാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് എം.വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛന്‍ എം. വി ഗോവിന്ദ വാര്യര്‍ തങ്ങളെ വിട്ടു പോയെന്ന് പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് സന്ദീപ് വാര്യര്‍ എംഎൽഎ ഫേസ്ബുക്കില്‍ കുറിച്ചു.
Read more

റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം

പട്‌ന: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സംഘര്‍ഷം. പൊലീസ് പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ആവശ്യമായ ട്രെയിന്‍ ഒരുക്കിയില്ലെന്ന് കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. നൂറുകണക്കിന് യുവാക്കള്‍ പരീക്ഷ എഴുതാനായി എത്തിയിരുന്നു. എന്നാല്‍ ആവശ്യത്തിന് ട്രെയിന്‍ ഇല്ലാതിരുന്നതോടെ ഇവര്‍ രോഷാകുലരാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രയിനുകള്‍ മണിക്കൂറുകളോളം വൈകിയതും പ്രതിഷേധത്തിന് കാരണമായി. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ […]
Read more

അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകി പ്രൊഡക്ഷന്‍ കൺട്രോളറുടെ മകൻ

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ ശ്രീകൈലാസ്. തന്നെ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് മൊഴി നല്‍കി. കടവന്ത്ര പൊലീസിനാണ് മൊഴി നല്‍കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി. ഇതിലാണ് മൊഴിയെടുപ്പ് നടന്നത്. നടി നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തിയിരുന്നു. ടിനി ടോമിനെതിരായ പരാതിയില്‍ നേരത്ത അന്‍സിബയുടെ വിശദമായ മൊഴി […]
Read more

Recent News