Category: latest

മഞ്ചേശ്വരത്ത് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

കാസർകോട് : മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടു സ്പൂർത്തി നഗറിൽ താമസിക്കുന്ന ഉമേശൻ (40), മഞ്ചേശ്വരം കീർത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് ഉമേശൻ. ചൊവ്വാഴ്ച വൈകുന്നേരം പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കീർത്തേശ്വരത്തെ ദാമോദരൻ– ലീലാവതി ദമ്പതികളുടെ ഏക മകനായ മനീഷ് (18) ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് […]
Read more

ആര്‍ഷോയുടെ പിജി പ്രവേശനം ; സിന്‍ഡിക്കേറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പ്രിന്‍സിപ്പല്‍

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പിഎം ആര്‍ഷോയ്ക്ക് അനര്‍ഹമായി പിജി പ്രവേശനം നല്‍കിയ പ്രിന്‍സിപ്പല്‍ താന്‍ അല്ലെന്ന് മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വിഎസ് ജോയ്. സംഭവത്തില്‍ എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് വിഎസ് ജോയിയെ താക്കീത് ചെയ്തിരുന്നു. സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ആര്‍ഷോ പ്രവേശനം നേടിയ സമയത്ത് താന്‍ ആയിരുന്നില്ല പ്രിന്‍സിപ്പല്‍ എന്നും ജോയ് പറയുന്നു. അന്വേഷണസമയത്ത് കോളജില്‍ ഉള്ളവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാവാം ഇതിന് കാരണമെന്നും താന്‍ നിയമനടപടി സ്വീകരിക്കുമെന്നും വിഎസ് ജോയ് പറഞ്ഞു. […]
Read more

കാനഡയില്‍ ഇന്ത്യന്‍ വംശജനായ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ഓട്ടവ: ഒന്റോറിയോ പ്രൊവിഷനില്‍ പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയിതിരുന്ന ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം.ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് സേനയിലെ തരുണ്‍ ബാലി (29) എന്ന പൊലീസുകാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ജെയിംസ് ബേയ്ക്കരികെ ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തരുണ്‍ ബാലിക്ക് പരിക്കേറ്റത്. പതിനെട്ടുകാരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഒടിച്ച പതിനെട്ടുകാരനെ […]
Read more

ജോഹന്നാസ്ബര്‍ഗിലെ വെടിവയ്പ്പില്‍ 12 മരണം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗിനെ നടുക്കി വീണ്ടും കൂട്ട വെടിവയ്പ്പ്. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ക്ലീവ്‌ലന്‍ഡ് മേഖലയിലെ ജമ്പേഴ്‌സ് എന്ന അനൗപചാരിക കുടിയേറ്റ മേഖലയിലാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വൈകിയാണ് ആക്രമണം നടന്നത്. പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പത്തിലധികം പേർ അടങ്ങുന്ന ആയുധധാരികളുടെ കൂട്ടം വെളുത്ത ടൊയോട്ട ക്വാണ്ടം […]
Read more

മുഖ്യമന്ത്രി പിണറായി വിജയന്‍’; നാക്കു പിഴച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാക്കു പിഴച്ച് വി ഡി സതീശന്‍. നേമത്തെ വോട്ടുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നാക്ക് പിഴച്ചത്. പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച ഉടന്‍ തന്നെ മുന്‍ മുഖ്യമന്ത്രി എന്ന് തിരുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് ജയിച്ചത് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിനും എല്‍ഡിഎഫിനും നേമത്ത് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രിക്ക് ഞാന്‍ സഭയില്‍ മറുപടി കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ് […]
Read more

മണിക്കൂറുകൾ നീണ്ട പോരാട്ടം, ഒടുവിൽ വലയിലായത് രണ്ട് ഭീമൻ മുതലകൾ

ക്വാലാലംപൂർ: മണിക്കൂറുകൾ നീണ്ട പോരാട്ടത്തിലൂടെ പിടികൂടിയ ഭീമൻ മുതലകളെ ഇറച്ചിയാക്കി വിറ്റ് വേട്ടയ്ക്ക് പണം കണ്ടെത്തി.മലേഷ്യയിലെ സരവാക് പ്രവിശ്യയിലാണ് 16 അടിയിലേറെ നീളം വരുന്ന രണ്ട് മുതലകളെ പിടികൂടിയത്. ലൈസൻസുള്ള വേട്ടക്കാരാണ് തിങ്കളാഴ്ച ഇവയെ പിടികൂടിയത്. സമീപ കാലത്ത് സരവാകിലെ കെമേന നദിയിൽ നിന്ന് പിടികൂടുന്നതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ മുതലകളാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പ്രാദേശികമായി മുതലകളെ പിടികൂടുന്നതിൽ ഒരു പുതിയ റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂണി കങ് എന്നയാളുടെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘമാണ് കെമേന നദിയിൽ […]
Read more

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

തിയേറ്ററിലും ഒ ടി ടി യിലും വൻ വിജയം കരസ്ഥമാക്കി ഭാഷക്കതീതമായി പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. “പൂച്ച സാർ” എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് ചിത്രം നിർമ്മിക്കുന്നത്. വാഴ 2 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്‌ത, റെജിവാൻ അബ്ദുൽ ബഷീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് […]
Read more

വീണ്ടും നിപ്പ? കോഴിക്കോട് രോഗലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ നിപ്പ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിശോധനാ ഫലം നാളെ വരും.
Read more

സൗദി – സെനഗൽ പോരാട്ടം ഗോൾരഹിത സമനിലയിൽ

സൗദി: 2026 ഫിഫ ലോകകപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സൗദി അറേബ്യക്ക് സമനില. ശക്തരായ സെനഗലുമായി ഏറ്റുമുട്ടിയ മത്സരം ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനാകാതെ ​ഗോൾരഹിതസമനിലയിൽ കലാശിക്കുകയായിരുന്നു. അമേരിക്കയിലെ ടെക്സസിലുള്ള ‘സാൻ ആന്റോണിയോ സ്റ്റേഡിയത്തിൽ’ വെച്ചായിരുന്നു ആവേശകരമായ ഈ മത്സരം നടന്നത്. ലോകകപ്പിന് മുമ്പായി ടീമിന്റെ കരുത്ത് പരീക്ഷിക്കുന്നതിനായി സൗദി ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസ് മത്സരത്തിലുടനീളം നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി […]
Read more

ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്ന ആക്രമണ സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രവാസി യുവാവ് പിടിയിലായി. റിയാദ് പ്രവിശ്യയിലെ അൽ ദിലം ഗവർണറേറ്റിൽ നിന്നാണ് പാകിസ്താൻ സ്വദേശിയെ സുരക്ഷാവിഭാ​ഗം അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ സൈബർ കുറ്റകൃത്യ നിരോധന നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്ന് റിയാദ് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചതായും, തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ കൂട്ടിച്ചേർത്തു
Read more

Recent News