Category: latest

ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്

കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ പ്രതിഷേധ പ്രകടനത്തിനു നേരെ വെടിയുതിർത്ത് പോലീസ്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരും അറസ്റ്റിലായി. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്. ഇസ്‌ലാമിക വസ്ത്രധാരണ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് താലിബാനും പോലീസും സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്ന് പറഞ്ഞ് താലിബാന്‍ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് ഹെരാത്ത് നഗരത്തില്‍ സ്ത്രീകളുടെ പ്രതിഷേധം ഉണ്ടായത്. […]
Read more

ഷിഗെല്ല നിയന്ത്രണ വിധേയം, സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയം-കെ.മുരളീധരൻ

കോഴിക്കോട് : സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ വിദ്യാർഥികളിൽ കൂടുതൽ പേർക്ക് ഷിഗെല്ല ബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണ വിധേയമാണ്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ നഴ്‌സിംഗ് പോസ്റ്റ് വർധിപ്പിക്കും. 12 എം.എൽ.എമാർ അവരുടെ ഫണ്ടിൽ നിന്നും വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ ഒരുക്കും. റിയാസ് എം.എൽ.എയുടെ സഹായവും നേരിട്ട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു മൂന്നാം […]
Read more

സ്‌കൂളുകളിൽ നിന്നും ഒരു മില്യൺ ഗോളുകളുമായി ലഹരിക്കെതിരെ ‘തൂഫാൻ’

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ @ ലോകകപ്പ് 2026’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പതിനേഴായിരത്തിലധികം സ്‌കൂളുകൾ പങ്കാളികളാകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ ഗ്ലോബൽ സ്പോർട്സ് സിറ്റിയിൽ ഫുട്ബോൾ ഗോളടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജീവിതമാണ് ലഹരിയെന്ന ബോധ്യം വരുത്തുകയാണ് ലക്ഷ്യം. സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും […]
Read more

ചരിത്ര രേഖകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: ചരിത്ര രേഖകളും സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിന് സർക്കാർ  പിൻതുണ നൽകുമെന്നും പുരാരേഖ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ആർക്കൈവ്സ് വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ലിപികൾ, താളിയോലകൾ, ശിലായുഗ ലിഖിതങ്ങൾ, ശാസനങ്ങൾ മുതൽ ഡിജിറ്റൽ രേഖകളുടെ കാലഘട്ടം വരെ മനുഷ്യ സംസ്‌കാരത്തിന്റെ പരിണാമ ചരിത്രം വ്യക്തമാക്കുന്ന രേഖകളെ വരും തലമുറക്കായി സംരക്ഷിക്കേണ്ടതാണ്. പഴയ തലമുറകളുടെ […]
Read more

‘സ്വാർത്ഥമായ താത്പര്യങ്ങൾ പലർക്കും ഉണ്ടാകും, ഏത് സാഹചര്യത്തിലും ജയിക്കുന്ന എലത്തൂർ തോറ്റു’; എ കെ ശശീന്ദ്രനെതിരെ പി സി ചാക്കോ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി പി സി ചാക്കോ. ഏത് പ്രതികൂല സാഹചര്യത്തിലും എൻസിപിക്ക് ജയിക്കാവുന്ന സീറ്റ് ആയിരുന്നു എലത്തൂർ. സ്വാർത്ഥമായ താത്പര്യങ്ങൾ പലർക്കും ഉണ്ടാകും. ഇന്ന് എംഎൽഎ ഇല്ലാത്ത പാർട്ടി ആയി മാറി. പാർട്ടി വേണ്ട, ഒറ്റയ്ക്ക് എല്ലാം നേടാം എന്ന് കരുതിയവർ പാർട്ടിയെ ഈ ഗതിയിൽ എത്തിച്ചുവെന്നും പി സി ചാക്കോ ആരോപിച്ചു. തോമസ് കെ തോമസ് പ്രസിഡന്‍റ് ആയതിൽ പിന്നെ ഒരു ജില്ലാ യോഗം പോലും […]
Read more

മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന പ്രചാരണം തള്ളി കെസി വേണുഗോപാൽ

ഡൽഹി: മമത ബാനർജിക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന പ്രചാരണം തള്ളി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തൃണമൂൽ കോൺഗ്രസുമായി നിലവിൽ കോൺഗ്രസ് ലയന ചർച്ചകളൊന്നും നടത്തുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന രീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം പൂർണ്ണമായി തള്ളി. അത്തരം ചർച്ചകളൊന്നും […]
Read more

‘കുറച്ചുകാലം നക്സലായി, യാഥാസ്ഥിതിക മുസൽമാനായിരുന്നു ഞാൻ’; നടൻ നിസ്താർ

വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് നിസ്താർ സേട്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് നാടകമായിരുന്നു നിസ്താറിന്റെ തട്ടകം. പിന്നീട് സീരിയലുകളിലും അഭിനയിച്ച നിസ്താർ, തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധനേടി. ഇപ്പോൾ ഒരിക്കൽ യാഥാസ്ഥിതികനായ മുസൽമാനായിരുന്നു താനെന്നും ഇപ്പോഴങ്ങനെ അല്ലെന്നും പറഞ്ഞിരിക്കുകയാണ് നിസ്താർ. കുറച്ചുകാലം നക്സലിന്റെ വഴിയെ സഞ്ചരിച്ചിരുന്നുവെന്നും എന്നാൽ അപകടമാണെന്ന് അറിഞ്ഞപ്പോൾ തിരിച്ച് വന്നെന്നും അദ്ദേഹം പറയുന്നു.താൻ നിരീശ്വരവാദിയൊന്നും അല്ലെന്നും, പക്ഷെ പ്രത്യേക ആകാത്തരത്തിനു നിന്നുകൊടുക്കില്ല എന്നേയുള്ളുവെന്നും അദ്ദേഹം പറയുന്നു. “ഞാന്‍ നിരീശ്വരവാദിയൊന്നും […]
Read more

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ […]
Read more

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; ഭീഷണി സന്ദേശം എഴുതിയത് പേപ്പറിൽ

കണ്ണൂര്‍: ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി വന്നത്. വിമാനത്തിനകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. പിന്നാലെ കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ വിമാനം ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പുറത്തിറങ്ങി തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകിയിരുന്നു. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ […]
Read more

മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

‌‌കൊൽക്കത്ത: പുതിയതായി അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മുതിർന്ന നേതാവും മുൻ രാജ്യസഭാ അം​ഗവുമായ സ്വപൻദാസ് ഗുപ്ത ധനവകുപ്പ് കൈകാര്യം ചെയ്യും. തപസ് റോയ്‍യ്ക്ക് വ്യവസായ വകുപ്പ് ലഭിച്ചു. ശരദ്‍വാത് മുഖർജി ആരോ​ഗ്യവും ദു​ദ് കുമാർ മൊണ്ഡലിന് കൃഷിയും ലഭിച്ചു. മാധ്യമപ്രവ‍ർത്തകൻ കൂടിയായ ജ​ഗന്നാഥ് ചത്തോപാധ്യായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും. ദീപക് ബർമൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും. ടൂറിസം, പാർലമെൻ്ററികാര്യ വകുപ്പുകൾ ശങ്കർ ഘോഷ് വഹിക്കും. […]
Read more

Recent News