Category: latest

മമതയെ കോണ്‍ഗ്രസിലേക്ക് സോണിയാ ഗാന്ധി ക്ഷണിച്ച് റിപ്പോർട്ട്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ സോണിയാ ഗാന്ധി കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചെന്ന് റിപ്പോർട്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു നീക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തി. ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലള്ള കൂടിക്കാഴ്ച നീണ്ടത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും സോണിയാ […]
Read more

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് ജൂലൈ 15 ലേക്ക് നീട്ടിവെച്ചു

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് ജൂലൈ 15 ലേക്ക് നീട്ടിവെച്ചു. ഇന്ന് ഫലം വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലവും ചേർത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 77.97 ആയിരുന്നു […]
Read more

ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അവ്യക്ത

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള 20 ഓളം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ. പല ക്ഷേത്രങ്ങളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണം- വെള്ളി അടക്കമുള്ള ഉരുപ്പടികൾ നെയ്യാറ്റിൻകര അസി. കമ്മീഷണർ സമർപ്പിച്ച പട്ടികയിലില്ല. ദേവസ്വത്തിന്റെ പട്ടികയിലുള്ള സാധനങ്ങള്‍ എവിടെ പോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർക്ക് കത്ത് നൽകി. ശബരിമല സ്വർണ കൊള്ളക്ക് ശേഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങിയത്. […]
Read more

സർക്കാർ ബസുകളിൽ സൗജന്യ യാത്ര; സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ‘ശക്തി സ്കീം’ പദ്ധതി വഴി സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനായി വനിതകൾക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക സർക്കാർ. സൗജന്യ ബസ് യാത്ര ആനുകൂല്യം ലഭിക്കുന്നതിനുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡായി ഈ സ്മാർട്ട് കാർഡുകൾ പ്രവർത്തിക്കും. പുതിയതായി ചുമതലയേറ്റ ഗതാഗത മന്ത്രി ബൈരതി സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. വനിതകൾക്ക് പുറമെ ഈ പ്രീപെയ്ഡ് റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡ് സംവിധാനം പുരുഷന്മാർക്കും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വളരെ കുറഞ്ഞ വിലയ്ക്ക് […]
Read more

അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്. പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്‌ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. അതേസമയം അൻസിബക്കെതിരെ ലക്ഷ്മിപ്രിയ […]
Read more

നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ടയില്‍ മധ്യവയസ്‌കന് നേരെ ആള്‍ക്കൂട്ട ആക്രമണം

പത്തനംതിട്ട: റാന്നിയില്‍ ആള്‍ക്കൂട്ട ആക്രമണം. നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് ആരോപിച്ച് മധ്യവയസ്‌കനെയാണ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം. മര്‍ദ്ദിച്ചവര്‍ക്കെതിരെയും മര്‍ദ്ദനമേറ്റ ആള്‍ക്കെതിരെയും റാന്നി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മര്‍ദ്ദനമേറ്റത്. പൊലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

ശക്തമായ മഴ തുടരും: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് പ്രവചനമുള്ളത്. നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയ്ക്ക് പുറമേ അമ്പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയില്‍ കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ കഴിഞ്ഞദിവസം […]
Read more

മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കാണാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. സംഭവത്തില്‍ നിയമപോരാട്ടം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ചയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിന്റെ പരാതിയെ തുടര്‍ന്നായിരുന്നു […]
Read more

ED ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പൊലീസുകാർക്ക് ശാസനയുമായി കമ്മീഷണർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് ശാസനയുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. ആക്രമണമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞില്ലെന്ന് കമ്മീഷണര്‍ കുറ്റപ്പെടുത്തി. വാഹനങ്ങള്‍ക്ക് നേരെ മുട്ടയേറുണ്ടായപ്പോഴും തടഞ്ഞില്ല. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്നും കമ്മീഷണര്‍ ചോദിച്ചു. ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൊലീസുകാരെ കമ്മീഷണര്‍ ശാസിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കമ്മീഷണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചില്ലെന്നയിരുന്നു പൊലീസുകാരുടെ മറുപടി. ആക്രമണം തടയുന്നതിൽ […]
Read more

ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ഉത്തരാഖണ്ഡിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

ഡെറാഡൂണ്‍: ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു. തെഹ്‌രി ഗാര്‍ഹ്‌വെല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 18കാരനായ കേതന്‍ ലാല്‍ എന്ന ചെറുപ്പക്കാരനെയാണ് പെണ്‍കുട്ടിയുടെ കുടുംബം കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് യശ്‌വീര്‍ സിങ്, മുത്തശ്ശന്‍ വിദ്യ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേതന്‍ ലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. എല്ലാ പ്രതികളെയും […]
Read more

Recent News