ന്യൂഡൽഹി : ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 956 ആയി ഉയർന്നു. 247 മരണങ്ങൾ ഉൾപ്പെടെയാണിത്. ഇട്ടൂരി, നോർത്ത് കിവു പ്രവിശ്യകളിൽ വെള്ളിയാഴ്ച 23 പുതിയ പുതിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ രോഗികളിൽ 91 ശതമാനവും ഇട്ടൂരി കേന്ദ്രീകരിച്ചാണ്. ഇട്ടൂരിയിൽ മാത്രം 874 കേസുകളും 201 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതിനാൽ കൂടുതൽ സ്ഥിരീകരിച്ച കേസുകൾ പ്രതീക്ഷിക്കാമെന്നും രോഗബാധ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഡി.ആർ.കോംഗോയിലെ ആരോഗ്യ മന്ത്രി റോജർ കാമ്പാ വ്യക്തമാക്കി, 2000-ൽ ഉഗാണ്ടയിലുണ്ടായ എബോള വ്യാപനത്തെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ് ഇപ്പോഴത്തേതെന്ന് ആഫ്രിക്ക സിഡിസി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. 2000-ത്തിൽ ഇതേ ഘട്ടത്തിൽ 281 കേസുകളാണ് ഉണ്ടായിരുന്നതെന്ന് ആഫ്രിക്ക സിഡിസിയിലെ മെഡിക്കൽ എപിഡെമിയോളജിസ്റ്റ് ഡോ. വെസാം മാങ്കൗല പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ കേസുകളുടെ എണ്ണത്തിൽ 38% വർധനവുണ്ടായിട്ടുണ്ട്.
ഡി.ആർ.കോംഗോയിലെ എബോള വ്യാപനം; രോഗബാധിതർ 956 ആയി,
