ഈഡിസ് കൊതുകിനെ പ്രതിരോധിക്കണം, നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഡ്രൈ ഡേ ആചരണത്തിനു നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഈഡിസ് കൊതുക് മുട്ടയിട്ടു പെരുകുന്നത് തടയണം. ശരീരമാസകലം മൂടുന്നവിധം ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, പകലുറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക തുടങ്ങിയവയിലൂടെ സ്വയരക്ഷ ഉറപ്പാക്കണം.
വീടിനകത്തു ചെയ്യേണ്ടവ: ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, എ.സി.യിൽനിന്നു വെള്ളം വീഴുന്ന ട്രേ, മണിപ്ലാന്റ് വെച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വെള്ളംമാറ്റി വൃത്തിയാക്കണം. ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്‌ളഷ് ചെയ്യണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കണം. മുഷിഞ്ഞ തുണികൾ കൂട്ടിയിടരുത്.

വീടിനു വെളിയിൽ: ഉപയോഗശൂന്യമായ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ, ചിരട്ട തുടങ്ങിയവ വെള്ളംവീഴാത്ത സ്ഥലങ്ങളിൽ വയ്ക്കണം. ചെടിച്ചട്ടികൾ, ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, കട്ടികൂടിയ ഇലകൾ, മൂടാനുപയോഗിക്കുന്ന ടാർപോളിൻ ഷീറ്റുകൾ, സൺഷെയ്ഡ്, റൂഫിന്റെ പാത്തി, ടെറസ്, മുട്ടത്തോട് തുടങ്ങിയവയിലും വെള്ളം കെട്ടിനിൽക്കരുത്. ടാങ്കുകൾ മൂടിയിടണം.

Leave a Reply

Your email address will not be published. Required fields are marked *