ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ എട്ടുപേർ മരിച്ചു. തെഹ്രി ഗർവാൾ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടം സംഭവിച്ചത്. 300 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ ഉടനെത്തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം. അവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. എസ്.ഡി.ആർ.എഫ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ ഉണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തെന്നും രക്ഷാപ്രവർത്തനം അവസാനിച്ചെന്നും അധികൃതർ വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ്, എം.എൽ.എ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സംഭവത്തിൽ അനുശോചനം രേഖയപെടുത്തുകയും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
Related Posts
പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
കൊല്ലം: പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ…
സ്പോര്ട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു ; 2 തൊഴിലാളികൾക്ക് പരിക്ക്
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക…
ബൈക്കിൽ പിക്കപ്പ് വാനിടിച്ചു ; യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി…
