കൽപ്പാത്തി രഥോത്സവം: ക്ഷേത്രപരിസരത്ത് പാചകവാതക സിലിണ്ടറുകൾക്ക് വിലക്ക്; സുരക്ഷ ശക്തമാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് അപകടസാധ്യതകൾ ഒഴിവാക്കാൻ ക്ഷേത്രപരിസരത്ത് പാചകവാതക സിലിണ്ടറുകളുടെ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. രഥോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകിയത്. സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

രഥങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഫിറ്റ്നസ് പരിശോധന നടത്തും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക പാത ഒരുക്കുന്നതും പരിഗണനയിലാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസിന്റെ നേതൃത്വത്തിൽ എമർജൻസി ഇവാക്വേഷൻ പ്ലാനും പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കും. ഗതാഗത നിയന്ത്രണം, പാർക്കിങ് സൗകര്യങ്ങൾ, ക്രമസമാധാനപാലനം എന്നിവയുടെ ചുമതല പൊലീസിനായിരിക്കും.

ഉത്സവമേഖലയിലെ കച്ചവടക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും തടസ്സമില്ലാതെ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളായ നവംബർ 14, 15, 16 തീയതികളിൽ പ്രത്യേക ആരോഗ്യസംഘത്തിന്റെ സേവനം ലഭ്യമാക്കും. പൂർണമായും ഹരിതചട്ടം പാലിക്കുന്നതിനൊപ്പം ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കും.

നവംബർ 7 മുതൽ 17 വരെ രഥോത്സവം

കൽപ്പാത്തി രഥോത്സവം നവംബർ 7 മുതൽ 17 വരെയാണ് നടക്കുക. നവംബർ 7ന് വൈകിട്ട് ഏഴിന് നടക്കുന്ന വാസ്തുബലി, ശാന്തിഹോമ ചടങ്ങുകളോടെ വൈദിക ആചാരങ്ങൾക്ക് തുടക്കമാകും. നവംബർ 8ന് രാവിലെ നാല് ക്ഷേത്രങ്ങളിലും കൊടിയേറും.

ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രം, ചാത്തപ്പുരം ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറ്റം നടക്കുക. രഥോത്സവത്തിന് മുന്നോടിയായി സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News