ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികൾക്കൊപ്പമല്ല എന്ന പ്രചരണം നടക്കുന്നുവെന്നും എന്നാൽ മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുവാക്കൾക്ക് കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ തൊഴിൽ അവസരങ്ങളും സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ മേഖലയിൽ വികസനവും കൊണ്ടുവന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപിക്ക് സങ്കടമുണ്ട്. സമരം ചെയ്യാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
യുവാക്കൾക്ക് വേണ്ടി മോദി സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾ മറ്റാരും ഇതുവരെയും ചെയ്തിട്ടില്ല. പക്ഷെ അതിന് പകരമായി ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു. ചോദ്യപേപ്പർ ചോർത്തിയത് തയ്യാറാക്കിയ അധ്യാപകനാണ്. കുട്ടികൾ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പക്ഷെ സമരം മറ്റു ചിലർ മുതലെടുക്കുന്നു. അക്രമം നടത്തുന്നു, ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.കോൺഗ്രസ് ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചില്ല.
പാർലമെന്റ് സമയത്ത് എന്താണ് ഒരു താല്പര്യം. പാർലിമെന്റ് ചർച്ച ആവാമെന്നു പറഞ്ഞിട്ടും എന്തുകൊണ്ട് തയ്യാറാവുന്നില്ല. ജനാധിപത്യം അട്ടിമറിക്കാനാണോ ശ്രമം. കുട്ടികൾ ഇവരുടെ ട്രാപ്പിൽപ്പെടരുത്. ഇത് ചൈനയല്ല. ജനാധിപത്യത്തിൽ കുറച്ച് കാലതാമസം ഉണ്ടാകും. ചൈനയിൽ ഇങ്ങനെ ചെയ്താൽ ജയിലിൽ അടക്കും. പാർലിമെന്റിൽ എന്തും ചർച്ച ചെയ്യാം. ഞങ്ങൾ സമരത്തിന് എതിരല്ല. തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. ആ കാര്യം പറയുന്നതിന് വേണ്ടിയല്ല ഈ വാർത്താസമ്മേളനം വിളിച്ചതെന്നും മറുപടി നൽകി.
