തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. ഇന്നായിരുന്നു പൊലീസ് മെഡലുകൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഇതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, സമയബന്ധിതമായി പട്ടികയിൽ പരിശോധന പൂർത്തിയായില്ല. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട് നടപടിയുണ്ടായില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും ഒമ്പത് പേര്‍ക്ക് അംഗീകാരം ലഭിച്ചു. എസ് പി ശശിധരനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. സ്വര്‍ണ്ണകൊള്ള, നരബലി എന്നീ കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് എസ് പി ശശിധരന്‍. ഐജി രാജ്പാല്‍ മീണ, എസ് പി ബിനു രാമകൃഷ്ണപിള്ള, ഡിവൈഎസ്പി വി ആര്‍ രവി കുമാര്‍, എസ് പി ജി ഉജ്ജ്വല്‍ കുമാര്‍, ഡിവൈഎസ്പി എസ് എസ് സുരേഷ് ബാബു എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫയര്‍ സര്‍വ്വീസില്‍ നിന്നും രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ക്കും അംഗീകാരം ലഭിച്ചു.
