രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി കുറ്റപത്രം അപ്‌ലോഡ് ചെയ്യും. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്.

ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ് എടുത്തത്. റിമാൻഡിലായ രഞ്ജിത്തിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *