ഷാർജയിൽ വേനൽക്കാല പരിപാടികളുമായി ഷുറൂഖ്

ഷാർജ : കുടുംബങ്ങൾക്കും സന്ദർശകർക്കുമായി വേനൽക്കാല പരിപാടികളുടെ പുതിയഘട്ടം പ്രഖ്യാപിച്ച് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി . അൽ ഹിറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ ഏഴ് ആഴ്ച നീണ്ടുനിൽക്കുന്ന ഫിറ്റ്‌നസ്, വെൽനസ് പ്രവർത്തനങ്ങൾ ഉൾപ്പെടെ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഷാർജയിലുടനീളം 50-ലേറെ വിനോദ പരിപാടികളാണ് ഷുറൂഖ് സംഘടിപ്പിക്കുന്നത്. യു.എ.ഇ. യുടെ ‘കുടുംബ വർഷം 2026’ പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം ആറ് മുതൽ ഏഴ് വരെ അൽ ഹിറ ബീച്ചിലും ഖോർഫക്കാൻ ബീച്ചിലും സൗജന്യ ഫിറ്റ്‌നസ് സെഷനുകൾ നടക്കും. സൺസെറ്റ് യോഗ, ബീച്ച് റണ്ണിങ്, ഫാമിലി ഫിറ്റ്‌നസ്, ലേഡീസ് ഒൺലി സെഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അൽ ഖസ്ബയിലും അൽ മജാസ് വാട്ടർഫ്രണ്ടിലുമായി നാല് ഘട്ടങ്ങളിലായി സൗജന്യ സായാഹ്ന റണ്ണിങ് സീരീസ് സംഘടിപ്പിക്കും. ഓഗസ്റ്റ് 15-ന് അൽ ഖസ്ബയിൽ തുടക്കമാകുന്ന റൺ പിന്നീട് അൽ മജാസ് വാട്ടർഫ്രണ്ട് , അൽ ഖസ്ബ , അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *