Tag: B Ashok

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരങ്ങൾ; ബി. അശോക് സർവകലാശാലകൾ സന്ദർശിക്കും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടാന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. വൈസ് ചാൻസിലർമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിന് പിന്നാലെ എല്ലാ സര്‍വകലാശാലകളിലും നേരിട്ട് സന്ദര്‍ശനം നടത്താനാണ് തീരുമാനം. നാളെ കേരള സര്‍വകലാശാലയിലാണ് ആദ്യ സന്ദര്‍ശനം. സര്‍വകലാശാലയിലെ ഫയല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. അതേസമയം, സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടാന്‍ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി അശോകിന്റെ നീക്കം ചട്ടവിരുദ്ധമെന്നും ആരോപണം ഉയർന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോക് […]
Read more

വിസിമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ബി അശോക്

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. സര്‍വകലാശാലകളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വകുപ്പിന്റെ പ്രതികരണം. അതേസമയം സെക്രട്ടറിയുടെ നടപടിയില്‍ ഒരു വിഭാഗം വിസിമാര്‍ക്ക് അമര്‍ഷമുണ്ട്. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലാ ഭരണത്തില്‍ […]
Read more

ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്. സര്‍ക്കാര്‍ ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ഉത്തരവില്‍ ഒപ്പുവെച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ ആയിരുന്നു എന്‍ പ്രശാന്ത്. ബി അശോക് ഒന്നര മാസമായും. ഇവരുടെ തസ്തികകളില്‍ ഉടന്‍ തീരുമാനമുണ്ടാകും. 2024 നവംബര്‍ പതിനൊന്ന് മുതല്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ വിമർശിച്ചതിൻ്റെ പേരിലും സസ്പെൻഷൻ നടപടി നേരിട്ടു. പിണറായി […]
Read more

‘നാണം കെട്ട പരാജയത്തിന്റെ ബാക്കിയാണ് തന്റെ സസ്പെൻഷനെന്ന്’ ബി. അശോക്

തിരുവനന്തപുരം : മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ സർക്കാർ അച്ചടക്ക നടപടിയെടുത്ത സാഹചര്യത്തിൽ സർക്കാരിനും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്. ഏപ്രിൽ 9 ന് ജനം പുറത്താക്കിയ സർക്കാരാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക് പരിഹസിച്ചു. സസ്പെൻഷൻ ഓർഡറിൽ നടപടിയുടെ കാരണം വ്യക്തമല്ലെന്നും അതിനാൽ കോടതിയിൽ പോകാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ സ്വാഭാവികമായും തീരുമാനം പുനപരിശോധിക്കും. നാണം കെട്ട പരാജയത്തിന്റെ […]
Read more

സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിച്ചു; ഡോ. ബി. അശോകിന് സസ്പെൻഷൻ

തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്‌പെൻഷൻ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ കൂടിയാണ് അദ്ദേഹം. സർക്കാരിന്‍റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ നയങ്ങളെ വിമർശിച്ച് ചാനൽ ചർച്ചകളിലടക്കം അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. തുടർന്നാണ് അശോകിനെതിരായ നടപടിയിലേക്ക് സർക്കാർ നീങ്ങിയതെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സർവ്വീസ് ചട്ടം ലംഘിച്ച് സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്നാണ് കുറ്റം. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്. പദവിയിലിരിക്കുന്ന ഐ.എ.എസ് […]
Read more

Recent News