എറണാകുളം: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ സിജെപി സമരം മോദി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. സിജെപിയുടേത് വലിയൊരു വിജയമായിരുന്നുവെന്നും ,നമ്മള്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും രാജ്യത്ത് ഇടതുപക്ഷ മൂവ്‌മെന്റുകള്‍ ശക്തിപ്പെടുത്തണമെന്നും ഡി. രാജ പറഞ്ഞു. പി.കെ വാസുദേവന്‍ നായരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് എറണാകുളത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കടന്നുപോകുന്നത് ദുര്‍ഘടകമായ സമയത്തിലൂടെയാണെന്നും വലതുപക്ഷ-വര്‍ഗീയ ശക്തികളെ നിസ്സാരമായി കാണാന്‍ പറ്റില്ലെന്നും ഡി. രാജ പറഞ്ഞു. ഓഗസ്റ്റ് ആറ് മുതല്‍ 15 വരെ […]
Tag: D Raja
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം; ന്യായമായ ആവശ്യമെന്ന് ഡി രാജ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്‍ഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. കേരളത്തിലെ നേതാക്കളില്‍ നിന്ന് ചര്‍ച്ചയുടെ പുരോഗതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎം-സിപിഐ ഭിന്നത പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡി രാജ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐയുമായി ചര്‍ച്ചകള്‍ […]
എം.എ ബേബി ഇന്‍ഡ്യ സഖ്യ യോഗത്തില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ ബേബി ഇന്‍ഡ്യ സഖ്യ യോഗത്തില്‍ പങ്കെടുക്കില്ല. പ്രതിഷേധ സൂചകമായി വിട്ടുനില്‍ക്കാനാണ് തീരുമാനം. അതേസമയം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി യോഗത്തില്‍ പങ്കെടുക്കും. കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തില്‍ സിപിഐഎം അറിയിക്കും. യോഗത്തില്‍ അതൃപ്തി അറിയിക്കാനാണ് സിപിഐയുടെയും തീരുമാനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയാകും യോഗത്തില്‍ പങ്കെടുക്കുക. പ്രതിഷേധം അറിയിക്കുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. ബിജെപിക്കെതിരായ പോരാട്ടമായിരുന്നു ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍ സംസ്ഥാനത്ത് പരസ്പരം മത്സരിക്കുമ്പോഴുള്ള പരസ്പര […]
